CINEMA

കടലു തൊട്ട് കരുണാസും നിമിഷ സജയനും, എന്ന വിലൈ ആദ്യ ഗാനം

നിമിഷ സജയൻ, കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്.

“കടലാടും സീമയിലെ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. സാം സി എസ് സംഗീതം ഒരുക്കിയ ഗാനം ആലപിച്ചത് ആന്റണി ദാസൻ ആണ്. വരികൾ രചിച്ചത് കാർത്തിക് നേതയും ആണ്. കഥാപാത്രങ്ങളുടെ ജീവിത മുഹൂർത്തങ്ങൾ എത്തിക്കുന്ന ഗാനം മനോഹരമായ മെലഡി ആണ്.

ഏറെ വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും എന്ന സൂചനയും ഗാനം നൽകുന്നു. ജി. വി പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബൽ ഒാഡിയോ അവകാശം സ്വന്തമാക്കി. രാമേശ്വരം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രത്തിൽ വൈ ജി മഹേന്ദ്രൻ, പൂർണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ് തുടങ്ങി നീണ്ട താരനിരയുണ്ട്.കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മാണം.‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും നേടിയ സജീവ് പാഴൂരിന്റെ ആദ്യ സംവിധാന സംരംഭം ആണ്. ഛായാഗ്രഹണം – ആൽബി ആന്റണി. ദുൽഖ‌ർ‌ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം. പി.ആർ. ഒ ശബരി.


Business ⏭️

Back to top button