AUTO

വൻ ട്രാഫിക് ബ്ലോക് ഉണ്ടാക്കി റീൽസ് ചിത്രീകരണം; വാഹനങ്ങൾ പിടിച്ചെടുത്ത് പൊലീസ്


പുതിയൊരു കാര്‍ വാങ്ങിയാല്‍ ചിത്രങ്ങളെടുക്കാനും റീല്‍സ് പകര്‍ത്താനുമെല്ലാം ആരും കൊതിച്ചു പോവും. എന്നാല്‍ അല്‍പം ഓവറാക്കിയാലേ നാലാള്‍ അറിയൂ എന്നാണ് നിങ്ങളുടെ ചിന്തയെങ്കില്‍ പണിയാവാനും സാധ്യതയുണ്ട്. അങ്ങനെ അല്‍പം ഓവറാക്കി ഇന്‍സ്റ്റഗ്രാം റീല്‍ പകര്‍ത്തിയ സംഘത്തിനെതിരെ പുണെ പൊലീസ് കേസെടുത്തിരിക്കുകയാണ്. പുണെ- ബെംഗളൂരു ദേശീയപാതയില്‍ ട്രാഫിക് തടസപ്പെടുത്തി പുത്തന്‍ കാറുകളുടെ ചിത്രീകരണം നടത്തിയതാണ് കേസിലേക്കെത്തിച്ചിരിക്കുന്നത്. പുതുതായി വാങ്ങിയ മഹീന്ദ്ര ബിഇ6, ടൊയോട്ട ഫോര്‍ച്യൂണര്‍ എന്നീ എസ്‌യുവികള്‍ റോഡിനു നടുവില്‍ നിര്‍ത്തിയിട്ടും വേഗം കുറച്ച് ഓടിച്ചും ഗതാഗത തടസം സൃഷ്ടിച്ചാണ് സംഘം ചിത്രീകരണം നടത്തിയത്.മുന്നില്‍ വലിയ പൂമാല ചാര്‍തിയ കറുപ്പ് മഹീന്ദ്ര ബിഇ6ഉം ട്രക്കിനു പിന്നില്‍ ചുവന്ന തുണികൊണ്ട് മൂടിയ ടൊയോട്ട ഫോര്‍ച്യൂണറും അടങ്ങുന്ന വാഹന വ്യൂഹമാണ് റോഡിലൂടെ നീങ്ങിയത്. ഇവര്‍ക്ക് അകമ്പടിയായി നിരവധി എസ് യുവികളും മറ്റു കാറുകളുമുണ്ടായിരുന്നു. മറ്റു വാഹനങ്ങളുടെ കൂടി സഹായത്തില്‍ റോഡില്‍ കൃത്രിമ ഗതാഗതക്കുരുക്കുണ്ടാക്കിയായിരുന്നു ചിത്രീകരണം.ഡ്രോണ്‍ ഉള്‍പ്പടെയുള്ള ക്യാമറകള്‍ ഉപയോഗിച്ചായിരുന്നു റീല്‍സ് ചിത്രീകരിച്ചത്. ഇതിനായി ദേശീയപാതയില്‍ മനഃപൂര്‍വ്വം വേഗം കുറച്ചും ഗതാഗതം തടസപ്പെടുത്തിയുമായിരുന്നു ഇവരുടെ യാത്രയെന്ന് പൊലീസ് അറിയിച്ചു. സംഘത്തിന്റെ വാഹനവ്യൂഹത്തിന് പിന്നിലായി നിരവധി വാഹനങ്ങളാണ് ഗതാഗതക്കുരുക്കില്‍ പെട്ടത്.മഹീന്ദ്ര ബിഇ 6ഇന്ത്യയിലെ മഹീന്ദ്രയുടെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് എസ്‌യുവിയെന്ന വിശേഷണത്തിലാണ് ബിഇ6 പുറത്തിറങ്ങിയത്. കൂപ്പെ ശൈലിയില്‍ നിര്‍മിച്ചിരിക്കുന്ന ഈ എസ്‌യുവിക്ക് ഏറ്റവും പുതിയ അപ്‌ഡേറ്റായി ഫ്‌ളാഗ്ഷിപ്പ് സ്‌പോര്‍ടെക് വകഭേദത്തേയും മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. ഡാഷ്‌ബോര്‍ഡ് നിറഞ്ഞു നില്‍ക്കുന്ന മൂന്ന് 12.3 ഇഞ്ച് ഡിജിറ്റല്‍ സ്‌ക്രീന്‍ ലേഔട്ടാണ് ഇതിലെ പ്രധാന ആകര്‍ഷണം. ഇന്‍ഫോടെയിന്‍മെന്റിനും ഡ്രൈവര്‍ ഇന്‍ഫര്‍മേഷനും പുറമേ പാസഞ്ചേഴ്‌സിനായി പ്രത്യേകം ഡിസ്‌പ്ലേയും ഇതിലുണ്ട്.


Sports ⏭️

Back to top button