LIFESTYLE

പാർക്ക് ക്ളാസ് മുറിയാക്കി, 13 വർഷമായി അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളെ പഠിപ്പിക്കുകയാണ് നമിത


നമിത ചൗധരി

അന്യസംസ്ഥാന തൊഴിലാളികൾ, ഓട്ടോ തൊഴിലാളികൾ, ദിവസവേതന ജോലിക്കാർ തുടങ്ങിയവരുടെ മക്കൾക്ക് പാഠങ്ങൾ പഠിക്കാനായി 13 വർഷമായി ഒരു പാർക്ക് ക്ളാസ് മുറിയായി മാറുന്നു. ഇവിടെ കുട്ടികൾക്ക് സൗജന്യമായി പാഠം ചൊല്ലിക്കൊടുക്കുന്നത് നമിത ചൗധരിയെന്ന യുവതിയും.

ഡൽഹി ദ്വാരകയിലെ ബാലാജി പാർക്കാണ് പകൽ സമയങ്ങളിൽ ക്ളാസ് മുറിയായി മാറുന്നത്. ആദ്യം അഞ്ച് കുട്ടികളിൽ നിന്ന് തുടങ്ങി ഇന്ന് 200 കുട്ടികളിലെത്തിയിരിക്കുന്നു. സാക്ഷരതാ പദ്ധതികളിലൂടെ നിരവധി സ്ത്രീകളും ഇവിടെനിന്ന് പഠിച്ചിറങ്ങി. ഡ്രോയിംഗ് ക്ളാസുകൾ, ഇംഗ്ലീഷ് ക്ളാസുകൾ എന്നിവയാണ് നമിതയും സംഘവും നൽകി വരുന്നത്. ഇവയ്ക്ക് പുറമെ ചില പഠന പ്രവർത്തനങ്ങളും ക്ളാസിൽ ഉൾപ്പെടുത്തുന്നു.

ഒഴിവ് സമയങ്ങൾ എങ്ങനെ ചെലവഴിക്കാമെന്ന ചിന്തയാണ് നമിതയെ അദ്ധ്യാപനത്തിലെത്തിച്ചത്. മാത്രമല്ല പണ്ടൊരിക്കൽ നടത്തിയ അനാഥാലയ സന്ദർശനവും അദ്ധ്യാപനത്തിലേയ്ക്ക് പ്രേരിപ്പിച്ചു. നിർമാണ സൈറ്റുകളിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ മക്കൾക്കായാണ് ആദ്യം ക്ളാസുകൾ ആരംഭിച്ചത്. കേട്ടറിഞ്ഞ് മറ്റ് കുടുംബങ്ങളും കുട്ടികളെ പഠനത്തിനായി അയക്കാനാരംഭിച്ചു.

തന്റെ സംരംഭത്തിലൂടെ പഠിച്ചിറങ്ങിയ നൂറിലധികം കുട്ടികൾ ബിരുദം പൂർത്തിയാക്കിയെന്ന് നമിത പറഞ്ഞു അവരിൽ പലരും ഇപ്പോൾ ജോലി ചെയ്യുകയോ ഉയർന്ന കരിയറുകൾക്കായി തയ്യാറെടുക്കുകയോ ചെയ്യുകയാണ്. ഒരു മുൻ വിദ്യാർത്ഥി ജെ പി പന്ത് ആശുപത്രിയിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്നു. മറ്റൊരാൾ പരിശീലനം പൂർത്തിയാക്കി അദ്ധ്യാപികയായി ജോലി ചെയ്യുന്നു. ചിലർ സ്കൂളുകളിലും യാത്രാ മേഖലകളിലും ജോലി കണ്ടെത്തിയതായും നമിത പങ്കുവച്ചു.

English Summary

For 13 years, Namita Chaudhary has transformed Delhi’s Balaji Park into a free classroom for children of migrant workers, auto drivers and daily-wage laborers. Starting with five children, her initiative now teaches around 200 students through English, drawing and other activities. Over 100 former students have graduated, with many now working or pursuing higher careers.


News ⏭️

Back to top button