SPORTS
സ്റ്റോക്സിനെ വീഴ്ത്തിയ ആ മാജിക് ബോൾ! ഇനിയും ഈ താരത്തെ ബിസിസിഐയ്ക്ക് തഴയാനാകുമോ?– വൈറൽ വിഡിയോ

ലണ്ടൻ ∙ കൗണ്ടി ക്രിക്കറ്റിൽ തിളങ്ങി ഇന്ത്യൻ താരം യുസ്വേന്ദ്ര ചെഹൽ. കൗണ്ടി ചാംപ്യൻഷിപ്പിൽ ഡർഹാമിനെതിരായ മത്സരത്തിൽ നോർത്താംപ്ടൺഷെയറിനു വേണ്ടി കളിച്ച ചെഹൽ, നാലു വിക്കറ്റ് വീഴ്ത്തി. അലക്സ് ലീസ്, ബെൻ സ്റ്റോക്സ്, കേസി ആൽഡ്രിഡ്ജ്, മാത്യു പോട്ട്സ് എന്നിവരുടെ വിക്കറ്റുകളാണ് ചെഹൽ വീഴത്തിയത്. നിലവിൽ യുസ്വേന്ദ്ര ചെഹൽ ഇന്ത്യയുടെ സജീവ ടീമിന്റെ ഭാഗമല്ല; ദേശീയ ടീമിനായുള്ള താരത്തിന്റെ അവസാന മത്സരം 2023ലായിരുന്നു. 2024ലെ ട്വന്റി ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലു പ്ലേയിങ് ഇലവനിൽ സ്ഥാനു പിടിച്ചില്ല. എങ്കിലും ഐപിഎലിൽ പഞ്ചാബ് കിങ്സിന്റെ പ്രധാന സ്പിന്നറാണ് താരം. ഐപിഎലിൽ 231 വിക്കറ്റുകൾ വീഴ്ത്തിയ ചെഹൽ, ടൂർണമെന്റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ്. രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യയ്ക്കായി 96 വിക്കറ്റുകൾ വീഴ്ത്തിയ ചെഹൽ, വിക്കറ്റ് വേട്ടക്കാരിൽ അഞ്ചാമതാണ്. ‘‘ഞങ്ങൾ പഞ്ചാബ് ടീമിൽ സഹതാരങ്ങളാണ്, അദ്ദേഹത്തിന്റെ റെക്കോർഡും മികച്ചതാണ്. അദ്ദേഹം ഒട്ടനവധി വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.’’ നാലാം സ്ഥാനത്ത് യുസ്വേന്ദ്ര ചെഹലിനെ തിരഞ്ഞെടുത്തതിനെ കുറിച്ച് അർഷ്ദീപ് പറഞ്ഞത് ഇങ്ങനെയാണ്.
Auto ⏭️


