NEWS

മെസ്സിയുടെ പേരിൽ തട്ടിപ്പ്: അന്വേഷണത്തിന് പ്രത്യേക സംഘം; ചുമതല പി.വിജയന്


തിരുവനന്തപുരം∙ ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തില്‍ സമഗ്രമായ അന്വേഷണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രത്യേക സംഘം രൂപീകരിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിഷയം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.ഇതു സംബന്ധിച്ച് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു എസ്പിയും ഡിവൈഎസ്പിയും സംഘത്തിലുണ്ടാകും. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയില്‍നിന്നു ലഭിച്ച ശുപാര്‍ശക്കത്ത് നിയമോപദേശത്തിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൈമാറിയിരുന്നു. തുടര്‍ന്ന് ലഭിച്ച നിയമോപദേശത്തില്‍ നിരവധി നിയമപ്രശ്‌നങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.


Fashion ⏭️

Back to top button