NEWS

പുതിയ താരിഫ് നയവുമായി റഗുലേറ്ററി കമ്മിഷൻ; വൈദ്യുതി നിരക്കും സർചാർജും വർധിക്കും


തിരുവനന്തപുരം∙ സംസ്ഥാനത്ത് ഗാർഹിക ഉപയോക്താക്കൾക്കു സമ്മർദമേറുന്ന തരത്തിൽ പുതിയ താരിഫ് നയം വൈദ്യുതി റഗുലേറ്ററി കമ്മിഷൻ വിജ്ഞാപനം ചെയ്തു. ഏപ്രിൽ 1 മുതൽ വൈദ്യുതി നിരക്കിലും സർചാർജുകളിലും വർധനവിനു കളമൊരുക്കുന്നതാണ് പുതിയ നീക്കം.കെഎസ്ഇബിയുടെ മുൻകാല നഷ്ടമായ 5000 കോടിയോളം രൂപ നാലു വർഷം കൊണ്ട് സർചാർജ് ഇനത്തിൽ ഈടാക്കുന്ന തരത്തിലാണ് പുതിയ നയം. ഇതിനായി ഇന്ധനസർചാർജും വർധിക്കും. ഹ്രസ്വകാല കരാറുകളിലെ അധിക ബാധ്യതകളും ഉപഭോക്താക്കളെ ബാധിക്കും. വൈദ്യുതി ഉപഭോഗത്തിലെ പീക്ക് സമയത്തിൽ മാറ്റം വരും. ഇനി മുതൽ വൈകിട്ട് 6 മണി മുതൽ രാത്രി 11.30 വരെയുള്ള സമയമായിരിക്കും പീക്ക് സമയമായി കണക്കാക്കുക. ഈ സമയങ്ങളിലെ ഉയർന്ന ഉപഭോഗത്തിന് നിരക്കിൽ മാറ്റങ്ങൾ വന്നേക്കാം.


Fashion ⏭️

Back to top button