NEWS

ചെലവ് ചുരുക്കാൻ മനസ്സില്ല! കഴിവുള്ളവരെ തേടിക്കണ്ടുപിടിച്ച് കമ്പനികൾ; ബിസിനസിൽ ‘വിപ്ലവ മാറ്റം’ ഒരുക്കുന്ന ജിസിസി


ആഗോള ബിസിനസ് രംഗത്ത് നിശബ്ദവും വിപ്ലവകരവുമായ മാറ്റത്തിന് തുടക്കമിട്ട് കമ്പനികൾ. നേരത്തേ കുറഞ്ഞ ചെലവ് ലക്ഷ്യമിട്ടുള്ള തൊഴിൽ നിയമനങ്ങളാണ് കണ്ടിരുന്നതെങ്കിൽ ഇപ്പോൾ നൈപുണ്യമുള്ളവരെ അവർ തേടിക്കണ്ടുപിടിക്കുകയാണ്. ലോകമമെമ്പാടുമുള്ള വൻകിട കമ്പനികൾ ഏറ്റവും നിർണായകമായ പ്രവർത്തനങ്ങൾ മികച്ച പ്രഫഷണലുകളുടെ കേന്ദ്രത്തിലേക്ക് മാറ്റുകയുമാണ്. സോഫ്റ്റ്‌വെയർ എൻജിനീയറിങ് മേഖലയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല ഈ മാറ്റം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രൊഡക്ട് മാനേജ്‌മെന്റ്, ഫിനാൻഷ്യൽ സ്ട്രാറ്റജി, സൈബർ സെക്യൂരിറ്റി, ഡേറ്റ സയൻസ്, ആർ ആൻഡ് ഡി, കോർപ്പറേറ്റ് സ്ട്രാറ്റജി എന്നിങ്ങനെ കമ്പനികളുടെ നട്ടെല്ലായ എല്ലാ പ്രധാന വിഭാഗങ്ങളും ഇന്ന് ഇത്തരത്തിൽ പുനഃക്രമീകരിക്കപ്പെടുകയാണ്. അതാണ് ജിസിസി അഥവാ ഗ്ലോബൽ കപ്പാബിലിറ്റി സെന്ററുകൾ (Global Capability Centre – GCC).മുൻപ് ആഗോള കമ്പനികളുടെ പ്രവർത്തന മാതൃക വളരെ ലളിതമായിരുന്നു. വികസിത രാജ്യങ്ങളിലെ ഗ്ലോബൽ ഹെഡ്ക്വാട്ടേഴ്‌സ് സ്ട്രാറ്റജിയും ദിശാബോധവും തീരുമാനിക്കും; ഇന്ത്യയോ മറ്റ് വികസന സ്വഭാവമുള്ള രാജ്യങ്ങളോ കേന്ദ്രീകരിച്ചുള്ള ജിസിസികൾ അത് കൃത്യമായി നടപ്പാക്കും. അതായത്, Strategy & Innovetion ഒരിടത്ത്, Execution വേറൊരിടത്ത്.


Fashion ⏭️

Back to top button