NEWS
നേപ്പാള്‍ പ്രളയം: കണ്ടെത്താനുള്ളത് കേരളവുമായി ബന്ധമുള്ള 6 പേരെ, പ്രളയസമയത്ത് ഇവർ ചൈന–നേപ്പാൾ അതിർത്തിയിൽ

തിരുവനന്തപുരം ∙ നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് നോർക്ക ഹെല്‍പ്പ് ഡെസ്കില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ ഇതുവരെ ആശയവിനിമയം സാധ്യമാകാതെ ആറ് പേർ. ഓസ്ട്രേലിയന്‍ പൗരന്മാരായ നാലു പേര്‍, ബ്രിട്ടീഷ് പൗരത്വമുള്ള ഒരാള്‍ കഴിഞ്ഞ ദിവസം ബന്ധുക്കള്‍ ഹെല്‍പ്പ് ഡെസ്കില്‍ റജിസ്റ്റര്‍ ചെയ്ത അമേരിക്കന്‍ പൗരത്വമുളള കൃഷ്ണകുമാര്‍ രാഘവന്‍ (59) എന്നിവരാണിവര്‍. കേരളത്തില്‍ കുടുംബവേരുകളുള്ളവരാണ് ഇവരെല്ലാം. പ്രളയസമയത്ത് ചൈന–നേപ്പാൾ അതിർത്തി മേഖലകളിലായിരുന്നു ഇവര്‍ എന്നാണ് വിവരം. ഇവരെ കണ്ടെത്താനും ആശയവിനിമയത്തിനുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്.നേപ്പാളില്‍ നിന്ന് ഇന്ത്യയിലെത്തിയ 15 പേര്‍ കേരളത്തിലേക്കുള്ള യാത്രയിലാണ്. രണ്ടു പേര്‍ നേപ്പാളില്‍ സുരക്ഷിതരായി തുടരുന്നു. നാട്ടിലേക്ക് മടങ്ങിയെത്തിയവരില്‍ വിവിധ സംഘങ്ങളിലായും കുടുംബങ്ങളായും യാത്ര ചെയ്തിരുന്നവരും നോര്‍ക്ക ഹെല്‍പ്പ് ഡെസ്കുകകളില്‍ റജിസ്റ്റര്‍ ചെയ്യാത്തവരും ഉള്‍പ്പെടുന്നു. കഠ്മണ്ഡുവിലേക്ക് വിനോദയാത്രയ്ക്ക് പോയ 44 അംഗ സംഘം രാവിലെ ബെംഗളൂരുവില്‍ നിന്നും റോഡു മാർഗം കോഴിക്കോട് എത്തിച്ചേര്‍ന്നു. ഇന്നലെ രാത്രി ബെംഗളൂരു വിമാനത്താവളത്തിലത്തിയ ഇവരെ നോർക്ക ഡെവലപ്‌മെന്റ് ഓഫിസർ എം.കെ. ജയപ്രകാശ് സ്വീകരിച്ചു നാട്ടിലേയ്ക്ക് യാത്രയാക്കി.
Fashion ⏭️


