NEWS

പ്രത്യേക ബ്ലോക്കാകാൻ സിപിഐ, മുന്നണിയുടെ പരിപാടികളിൽനിന്നു വിട്ടുനിൽക്കും?; നിർണായക തീരുമാനം ഇന്ന്


തിരുവനന്തപുരം∙ പ്രതിപക്ഷ ഉപനേതൃസ്ഥാനം നിരസിക്കുന്ന സിപിഎം നടപടിയിൽ ഇനി എന്തുവേണമെന്നു തീരുമാനിക്കാനായി സിപിഐയുടെ അസാധാരണ നീക്കം. പാർട്ടിയുടെ സംസ്ഥാന നിർവാഹകസമിതി യോഗം ഇന്ന് വൈകിട്ട് 6ന് ഡൽഹിയിൽ ചേരും. പാർട്ടി കേന്ദ്രനേതൃത്വത്തിന്റെ സാന്നിധ്യത്തിൽ വിഷയം ചർച്ച ചെയ്യണമെന്ന് ജനറൽ സെക്രട്ടറി ഡി.രാജയോട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡൽഹിയിലെ യോഗം.സിപിഎം കടുംപിടിത്തം തുടർന്നാൽ രണ്ടു സാധ്യതകളാണ് പാർട്ടിയുടെ മുന്നിൽ; നിയമസഭയിൽ പ്രത്യേക ബ്ലോക്കായി മാറുക, എൽഡിഎഫ് നേതൃയോഗങ്ങളിൽനിന്നും മുന്നണിയുടെ പരിപാടികളിൽനിന്നും വിട്ടുനിൽക്കുക. പ്രതിഷേധ സൂചകമായി ഇതിൽ ഏതെങ്കിലും ഒരു തീരുമാനത്തിലേക്കു നീങ്ങിയേക്കാമെന്ന സൂചനകൾ ശക്തമാണ്. സിപിഎമ്മിന്റെ കേന്ദ്രനേതൃത്വവുമായി സിപിഐയുടെ കേന്ദ്രനേതൃത്വം നടത്തുന്ന ആശയവിനിമയവും ഇന്നത്തെ തീരുമാനത്തെ സ്വാധീനിക്കും. നാളെ മുതൽ സിപിഐയുടെ ദേശീയ നേതൃയോഗങ്ങളും ‍ഡൽഹിയിൽ ചേരുന്നുണ്ട്. 


Fashion ⏭️

Back to top button