NEWS
അന്ന് കൺമുൻപിൽ ഭാര്യയെ നഷ്ടമായി, 8 വർഷങ്ങൾക്കുശേഷം മകളും; വീണ്ടും വില്ലനായി വിധി..

തിരുവനന്തപുരം ∙ 2018ൽ കൺമുൻപിൽവച്ചുണ്ടായ അപകടത്തിൽ ഭാര്യയെ നഷ്ടമായി. 8 വർഷങ്ങൾക്കുശേഷം മകൾ ആൻ മേരിയും അകാലത്തിൽ ജീവൻ വെടിഞ്ഞപ്പോൾ നിസ്സഹായതയുടെ തുരുത്തിൽ ഒറ്റപ്പെട്ടു നിൽക്കുകയാണ് ജിജി മാത്യു. കലിഫോർണിയയിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആൻ മേരി മാത്യുവിന്റെ പിതാവ് ജിജിയെ ആശ്വസിപ്പിക്കാൻ ബന്ധുക്കളും അടുപ്പക്കാരും കേശവദാസപുരം കക്കാട് ലെയ്നിലെ വീട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഉറ്റവരുടെ സാന്ത്വന വാക്കുകൾക്കു നടുവിലും മകളുടെ ഓർമയിൽ വിറങ്ങലിച്ചുനിൽക്കുകയാണ് ഈ പിതാവ്. ഉറ്റ സുഹൃത്തായ അനില, ആനിനെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണത്തെക്കുറിച്ച് ജിജിക്ക് അറിവില്ല. മൃതദേഹം രണ്ടാഴ്ചയ്ക്കുള്ളിൽ നാട്ടിലെത്തിക്കാനാകുമെന്നാണു കരുതുന്നതെന്നു ബന്ധുക്കൾ പറഞ്ഞു. ആനിന്റെ വിയോഗ വാർത്തയറിഞ്ഞ് മസ്കത്തിലുള്ള ഇളയ സഹോദരി അബിനയും കേശവദാസപുരത്തെ വീട്ടിലെത്തി. 2018ൽ വാഹനാപകടത്തിലാണ് ജിജിക്ക് ഭാര്യ ബെസിയെ നഷ്ടമാകുന്നത്. ഇരുവരും സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ പിന്നിൽ കെഎസ്ആർടിസി ബസിടിച്ചായിരുന്നു അപകടം. ജോലി തേടി 4 വർഷം മുൻപ് യുഎസിലേക്ക് പോയ ആൻ മേരിയുടെ ഏറ്റവും വലിയ ആശങ്കകളിലൊന്ന് നാട്ടിൽ അച്ഛൻ ഒറ്റയ്ക്കു കഴിയുന്നതായിരുന്നു. മിക്ക ദിവസങ്ങളിലും ഫോണിൽ ബന്ധപ്പെട്ട് അച്ഛന്റെ ആരോഗ്യ വിവരങ്ങൾ തിരക്കും. കഴിഞ്ഞ ദിവസവും വിഡിയോ കോൾ ചെയ്തിരുന്നു. 2023ലാണു അഞ്ജനയും കുടുംബവും അവസാനമായി നാട്ടിലെത്തിയത്. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനു വർഗീസ്, ഭാസ്കരൻ ആതംകാവിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി.അഭിലാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ചാക്കോച്ചൻ, കെ.എൻ.വിജയകുമാർ, പഞ്ചായത്ത് അംഗങ്ങളായ വിനോദ് തേനംപറമ്പിൽ, ജോളി ജോർജ്, ജിത്ത് ചാക്കോ, അൽജോ ചാണ്ടി എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർദേശപ്രകാരം ബിജെപി എറണാകുളം മേഖലാ വൈസ് പ്രസിഡന്റ് ബിജോയ് തോമസ്, മണ്ഡലം പ്രസിഡന്റ് ജയൻ പൂശേരി എന്നിവർ അഞ്ജനയുടെ വീട്ടിലെത്തിയിരുന്നു.
Fashion ⏭️


