NEWS
പുതിയ കെപിസിസി അധ്യക്ഷൻ ഉടനില്ല; സണ്ണി ജോസഫിനോട് സജീവമാകാൻ നിർദേശം

തിരുവനന്തപുരം∙ പുതിയ കെപിസിസി പ്രസിഡന്റ് നിയമനം വൈകും. ഹൈക്കമാന്‍ഡ് തലത്തില്‍ ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കാത്ത സാഹചര്യത്തില്‍ നിലവിലെ പ്രസിഡന്റ് സണ്ണി ജോസഫിനോടു സംഘടനാ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ സജീവമാകാന്‍ കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി ഈ മാസം മൂന്നിന് ഇന്ദിരാ ഭവനില്‍ രാഷ്ട്രീയകാര്യ സമിതി വിളിച്ചു ചേർത്തു. ഇതിനു ശേഷം എല്ലാ ജില്ലകളിലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സന്ദര്‍ശനം നടത്തും. 3 വര്‍ക്കിങ് പ്രസിഡന്റുമാര്‍ക്കൊപ്പമാവും സന്ദര്‍ശനം. പിന്നാലെ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം വിളിക്കും. കെപിസിസി ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കുന്നതും പരിഗണനയിലുണ്ട്. ഇനി മുതല്‍ തിരുവനന്തപുരത്തുള്ള എല്ലാ ദിവസവും രാവിലെ 9ന് കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റ് ഉണ്ടാകുമെന്ന് സണ്ണി ജോസഫിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പുതിയ പ്രസിഡന്റിനെ തീരുമാനിക്കാത്തതില്‍ പല നേതാക്കള്‍ക്കും അതൃപ്തിയുണ്ട്.
Fashion ⏭️

