NEWS

പത്താം ക്ളാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി; വീട്ടിൽ നിന്നുപോയത് ട്യൂഷൻ ക്ളാസിലേക്കെന്നുപറഞ്ഞ്

അദ്വൈത്

കണ്ണൂർ: കൂത്തുപറമ്പിൽ 15കാരനെ കാണാനില്ലെന്ന് പരാതി. രാജീവ് ഗാന്ധി മെമ്മോറിയൽ സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥി അദ്വൈതിനെയാണ് കാണാതായത്. ട്യൂഷന് പോവുകയാണെന്ന് പറഞ്ഞ് രാവിലെ വീട്ടിൽ നിന്നിറങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു. തലശേരി റെയിൽവേ സ്റ്റേഷനിൽ അദ്വൈത് എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ആറരയോടെയാണ് കൂത്തുപറമ്പിലെ പാറയിലുള്ള ട്യൂഷൻ സെന്ററിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് അദ്വൈത് വീട്ടിൽ നിന്നിറങ്ങിയത്. ട്യൂഷൻ കഴിഞ്ഞ് നേരെ സ്‌കൂളിലേയ്ക്ക് പോവുകയായിരുന്നു പതിവ്. അദ്വൈത് ട്യൂഷൻ സെന്ററിൽ എത്തിയില്ലെന്നുപറഞ്ഞ് അദ്ധ്യാപകർ രക്ഷിതാക്കളോട് വിവരമന്വേഷിക്കുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചു. സ്‌കൂൾ യൂണിഫോം ധരിച്ചായിരുന്നു കുട്ടി വീട്ടിൽ നിന്ന് പോയത്. എന്നാൽ സിസിടിവിയിലെ ദൃശ്യങ്ങളിൽ കുട്ടി സാധാരണ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്നതായാണ് കാണുന്നത്. അദ്വൈതിനെ കണ്ടെത്താൻ തെരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്.

English Summary

A 15-year-old tenth-grade student named Adwaith from Koothuparamba, Kannur, has been reported missing after leaving for tuition this morning. Teachers informed his parents he did not arrive. CCTV footage obtained by police shows Adwaith at Thalassery Railway Station, notably wearing casual clothes despite leaving home in school uniform. Police have initiated an extensive search operation to locate the boy.
RELATED TOPICS: KOOTHUPARAMBA MISSING BOY, ADVAITH MISSING, KANNUR MISSING CASE, KOOTHUPARAMBA ADVAITH, KANNUR POLICE SEARCH

Read News ⏭️

Back to top button