NEWS
മുഖംമൂടി ജംക്‌ഷനിലെ തുണിക്കടയിൽ ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് മോഷണം

കൊല്ലം ∙ ചവറയിൽ ക്രിസ്മസ് പാപ്പയുടെ മുഖംമൂടി ധരിച്ച് തുണിക്കടയിൽ മോഷണം. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് മോഷണം നടത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ 2 മണിയോടെയായിരുന്നു സംഭവം. ചവറയ്ക്കു സമീപമുള്ള മുഖംമൂടി ജംക്‌ഷനിലുള്ള തുണിക്കടയിലാണ് മുഖംമൂടി ധരിച്ച് മോഷ്ടാക്കാൾ കവർച്ച നടത്തിയത്. തുണിക്കടയുടെ ചില്ല് വാതിൽ ചവിട്ടിപ്പൊളിച്ചാണ് പ്രതികൾ അകത്തു കടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഓണത്തിനായി എടുത്ത പുതിയ സ്റ്റോക്ക് മോഷ്ടാക്കൾ കടത്തിക്കൊണ്ടു പോയെന്ന് കട ഉടമ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Fashion ⏭️


