അക്ഷയ് കുമാർ ഇനി വെൽക്കം പറയില്ല

അക്ഷയ്കുമാറിനൊപ്പം വൻതാര നിര അണി നിരക്കുന്ന ’വെൽക്കം ടു ദ ജംഗിൾ’ ഒ.ടി.ടിയിൽ സ്ട്രീമിംഗ് ആരംഭിച്ചതിനു പിന്നാലെ ഈ ഫ്രാഞ്ചൈസിയിൽ ഇനി ചിത്രങ്ങൾ ഉണ്ടാകില്ലെന്ന തീരുമാനത്തിൽ നിർമ്മാതാക്കൾ. ബോക്സ് ഓഫീസിൽ വെൽകം ടു ദ ജംഗിൾ വിജയം കൈവരിച്ചതാണ്. വെൽകം ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമായി എത്തിയ വെൽക്കം ടു ദ ജംഗിൾ വൻ തോതിലുള്ള ബഡ്ജറ്റും താരനിരയും കൊണ്ട് പ്രഖ്യാപനം മുതൽ ശ്രദ്ധ നേടി.
എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ മൂലം ചിത്രീകരണം വൈകി. പ്രതിഫലം വൈകിയതിനെതുടർന്ന് ഒരു വിഭാഗം ഷൂട്ടിംഗ് ബഹിഷ്ക്കരിക്കുകയും ചെയ്തിരുന്നു. 2025 ജൂൺ റിലീസ് നിശ്ചയിച്ച ചിത്രം ഈ വർഷം ജൂണിൽ ആണ് പ്രദർശനത്തിന് എത്തിയത്. അക്ഷയ്കുമാർ ഇരട്ട വേഷം അവതരിപ്പിച്ച ചിത്രത്തിൽ ദിഷ പഠാനി, ജാക്കി ഷ്രോഫ്, സുനിൽഷെട്ടി, രവീണ ടണ്ടൻ, ലാറ ദത്ത തുടങ്ങി വൻതാര നിര അണിനിരക്കുന്നു. ആക്ഷനും കോമഡിയും ഒന്നിപ്പിച്ച എന്റർടെയ്നറാണ് വെൽകം ടു ദ ജംഗിൾ’. 2008ൽ വെൽക്കം 2015ൽ വെൽകം ബാക് എന്നിവയാണ് ഫ്രാഞ്ചെസിയിലെ മുൻ ചിത്രങ്ങൾ.
Business ⏭️


