NEWS
ഇത്രയേറെ അടുപ്പം കാണിച്ച ഒരാൾ തന്റെ ജീവനെടുക്കുമെന്ന് സാവിത്രി ഒരിക്കലും കരുതിയിരിക്കില്ല; പക്ഷേ..

ഇരിങ്ങാലക്കുട ∙ കാറളത്ത് എഴുപത്തൊൻപതുകാരി വീടിനുള്ളിൽ കൊല്ലപ്പെട്ട കേസിൽ അയൽവാസി അറസ്റ്റിൽ. പലതവണ കടം ചോദിച്ചിട്ടും നൽകാതിരുന്നതിനാൽ ആഭരണങ്ങൾ മോഷ്ടിക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് പറഞ്ഞു. കാറളത്ത് വാടകയ്ക്കു താമസിക്കുന്ന തൃപ്രയാർ ഈസ്റ്റ് സ്വദേശി കോടഞ്ചേരി വീട്ടിൽ മുഹമ്മദ് റാഫിയെ (58) ആണ് തൃശൂർ റൂറൽ എസ്പി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് നാലരയോടെയാണ് കാറളം മൃഗാശുപത്രിക്കു സമീപം താമസിക്കുന്ന അരിമ്പുള്ളി സാവിത്രിയെ വീടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സാവിത്രിയുടെ കഴുത്തിൽ അണിഞ്ഞിരുന്ന മാലയും കയ്യിലിട്ടിരുന്ന ആറ് വളകളും മോതിരവും ഉൾപ്പെടെ പതിനാറ് പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് റൂറൽ എസ്പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണസംഘം മൂന്നു വിഭാഗമായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഇളയ മകൻ സുമേഷിനൊപ്പമാണ് സാവിത്രിയും ഭർത്താവ് വിജയനും താമസിച്ചിരുന്നത്. നേരത്തേ വിദേശത്തായിരുന്ന പ്രതി നാലര വർഷമായി സാവിത്രിയുടെ വീടിനു തൊട്ടുമുന്നിൽ മറ്റൊരു മകൻ സുജേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്കു താമസിച്ചുവരികയാണ്. കൊലപാതകം നടന്ന ദിവസം സാവിത്രിയുടെ മകൻ സുമേഷും ഭാര്യ രീഷ്മയും അച്ഛൻ വിജയനെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. പോകാൻ സമയം വിജയനെ വസ്ത്രങ്ങൾ ധരിപ്പിച്ചതും ഇവരുടെ കാറിൽ തകരാറിലായ വൈഫൈ ശരിയാക്കി നൽകിയതും റാഫിയായിരുന്നു. എഴുപത്തൊൻപതുകാരിയുടെ കൊലപാതകം: അയൽവാസി അറസ്റ്റിൽ ഇരിങ്ങാലക്കുട∙ മകന്റെ വാടകക്കാരനെന്നതിലുപരി സാവിത്രിയുടെ കുടുംബത്തിലെ സഹായി കൂടിയായിരുന്ന മുഹമ്മദ് റാഫിയാണ് കൊലപാതകത്തിനു പിന്നിലെന്നറിഞ്ഞതിന്റെ നടുക്കത്തിലാണ് കാറളം നിവാസികൾ. ഭർത്താവ് വിജയനെയും കൊണ്ട് മകൻ സുമേഷും മകൾ രീഷ്മയും ആശുപത്രിയിലേക്കു പുറപ്പെട്ടപ്പോഴും റാഫിയുണ്ടായിരുന്നു വീട്ടിൽ. വിജയനെ വസ്ത്രങ്ങൾ ധരിപ്പിച്ചതും ഇയാളാണ്. തകരാറിലായ കാറിലെ വൈഫൈ ശരിയാക്കി നൽകുകയും ചെയ്തു. ഇത്രയേറെ അടുപ്പം കാണിച്ച ഒരാൾ തന്റെ ജീവനെടുക്കുമെന്ന് സാവിത്രി ഒരിക്കലും കരുതിയിരിക്കില്ല. അടുപ്പക്കാരനെപ്പോലെ കൂടെ നിന്ന റാഫിയെ വീട്ടിലെ മറ്റംഗങ്ങളും സംശയത്തോടെ കണ്ടിരുന്നില്ല.
Fashion ⏭️




