LIFESTYLE

കിടിലൻ മേക്കോവറിൽ വളർത്തുനായ; കൊച്ചുമിടുക്കിയുടെ ബ്യൂട്ടീഷൻ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ


വളർത്തുനായയെ അണിയിച്ചൊരുക്കുന്ന കുരുന്ന്

കുട്ടികൾ ഏറ്റവും കൂടുതൽ സന്തോഷം കണ്ടെത്തുന്ന കാര്യങ്ങളിലൊന്നാണ് മറ്റുള്ളവരെ അണിയിച്ചൊരുക്കുന്നത്. തങ്ങളുടെ പാവക്കുട്ടികളിൽ മേക്കപ്പ് പരീക്ഷണങ്ങൾ നടത്തുന്നവരാകും മിക്ക കുട്ടികളും. ഇപ്പോഴിതാ, തന്റെ വളർത്തുനായയെ അണിയിച്ചൊരുക്കുന്ന ഒരു കൊച്ചുമിടുക്കിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

നായക്കുട്ടിയ്‌ക്ക് കിടിലനൊരു മേക്കോവറാണ് കുട്ടി നൽകിയിരിക്കുന്നത്. നായയുടെ തലയിൽ വച്ചിരിക്കുന്ന വിഗ് ഭംഗിയായി കെട്ടിയൊതുക്കിയിട്ടുണ്ട്. മുഖത്ത് ഫൗണ്ടേഷനും ഐഷാഡോയുമുൾപ്പടെ ഇട്ടുകൊടുത്തിട്ടുണ്ട്. നായയുടെ രണ്ട് കവിളുകളിലും ബ്ലഷിട്ട് ചുവപ്പിച്ചെടുത്തിരിക്കുന്നു. പുരികമെഴുതി പൊട്ടു കുത്തിയതോടെ നായയെ കാണാൻ നല്ല ക്യൂട്ടായി മാറി. ഒട്ടും മടികാണിക്കാതെ കുരുന്നിന്റെ ഇഷ്‌ടാനുസരണം മേക്കപ്പ് പരീക്ഷിക്കാനായി ക്ഷമയോടെ ഇരിക്കുന്ന നായയെ വീഡിയോയിൽ കാണാം.

നിരവധിപേർ കുട്ടിയുടെ മേക്കപ്പിനെ പുകഴ്‌ത്തി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, മറ്റ് ചിലരാകട്ടെ കുട്ടിയുടെ പ്രവൃത്തിയെ വിമ‌ർശിക്കുന്നുമുണ്ട്. ഇത്തരം മേക്കപ്പുകൾ മൃഗങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുമെന്നും ഇതുപോലുള്ള ചൂഷണങ്ങൾ ഒരിക്കലും തമാശയായി കണക്കാക്കാൻ കഴിയില്ലെന്നും അവർ അഭിപ്രായപ്പെടുന്നു.

English Summary

A young girl’s video of giving her pet dog a full makeover with a wig, makeup, blush and bindi has gone viral on social media. While many praised her creativity, others questioned whether the makeover could cause discomfort to the dog.


News ⏭️

Back to top button