ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു, എറണാകുളത്തേക്കുള്ള ഒമ്പത് ട്രെയിനുകൾ വൈകിയോടുന്നു

പ്രതീകാത്മക ചിത്രം
കായംകുളം: ഓച്ചിറ–കായംകുളം റെയിൽവേ സെക്ഷനിലെ ഓവർഹെഡ് വൈദ്യുതിലൈനിലുണ്ടായ തകരാർ പരിഹരിച്ചതോടെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാൽ എറണാകുളം ഭാഗത്തേക്കുള്ള ഒമ്പത് ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. കായംകുളത്തിനും ഓച്ചിറയ്ക്കുമിടയിലെ വൈദ്യുതിലൈനിലുണ്ടായ തകരാറിനെത്തുടർന്ന് നിരവധി ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരുന്നു.
അറ്റകുറ്റപ്പണികൾക്കായി റെയിൽവേ പവർ ബ്ലോക്കും ഏർപ്പെടുത്തിയിരുന്നു. തകരാർ പരിഹരിച്ചതോടെ ഈ ഭാഗത്തെ ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു. നേരത്തെയുണ്ടായ തടസത്തെത്തുടർന്നാണ് എറണാകുളം ഭാഗത്തേക്കുള്ള ഒമ്പത് ട്രെയിനുകൾ വൈകി ഓടുന്നത്.
English Summary
Train services have resumed after an overhead power line fault between Kayamkulam and Ochira was repaired. However, nine trains heading towards Ernakulam continue to run late due to the earlier disruption. Several trains had been held at various stations during the repair work.




