NEWS

7 മരണം, 26 വർഷം അടിമുടി ദൂരൂഹത; 9 വർഷത്തിനു ശേഷം ആദ്യ അറസ്റ്റ്


തിരുവനന്തപുരം ∙ കരമന കാലടി കൂടത്തിൽ കുടുംബത്തിലെ 7 പേർ 26 വർഷത്തിനിടയിൽ മരിച്ചതിന്റെ ദുരൂഹത ആദ്യമായി പുറത്തുകൊണ്ടുവന്നത് 2018 ൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച പരാതിയാണ്. കാലടി ശ്രീ നന്ദനം വീട്ടിൽ അനിൽ കാലടി നൽകിയ പരാതിയുടെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് ഉമാ മന്ദിരം വീട്ടിൽ താമസിച്ചിരുന്ന ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്നു വർഷങ്ങൾക്കുശേഷം തെളിയിക്കപ്പെട്ടത്.കാലടി ജംക‍്ഷനു തൊട്ടടുത്താണ് കൂടത്തിൽ തറവാട്. ഗോപിനാഥൻ നായരുടെയും സുമുഖി അമ്മയുടെയും മകൾ ജയശ്രീയെ 1991 ൽ ആത്മഹത്യ ചെയ്ത നിലയിൽ വീട്ടിൽ കണ്ടെത്തുകയായിരുന്നു. 2 വർഷത്തിനുള്ളിൽ ഉണ്ണിക്കൃഷ്ണൻ നായരും മരിച്ചു. 1998 ൽ ഗോപിനാഥൻ നായരും 2002 ൽ ജയബാലകൃഷ്ണും 2008 ൽ സുമുഖി അമ്മയും 2012 ൽ ജയപ്രകാശും മരിച്ചതോടെ കുടുംബ സ്വത്തുക്കൾക്ക് അനന്തരാവകാശികളില്ലാതായി. മക്കൾ 3 പേരും അവിവാഹിതരായിരുന്നുവെന്നതും ദുരൂഹത വർധിപ്പിച്ചു. കുടുംബത്തിലെ എല്ലാവരും മരിച്ചാൽ 200 കോടിയോളം രൂപ വിലമതിക്കുന്ന സ്വത്തുക്കളെല്ലാം അനാഥമാകുമെന്നും തട്ടിയെടുക്കാൻ എളുപ്പമാകുമെന്നും ഉറപ്പായതിനാലാണ് ഈ മരണങ്ങൾ സംശയിക്കപ്പെട്ടത്.ജയമാധവൻ നായർ കാര്യസ്ഥൻ രവീന്ദ്രൻ നായരുടെയും മകന്റെയും പേരിൽ തയാറാക്കിയതെന്നു പറയുന്ന വിൽപത്രം വ്യാജമാണെന്ന് തെളിയിക്കാനായതും കട്ടിളപ്പടിയിൽ തലയിടിച്ചു വീണ ജയമാധവൻ നായരുടെ മൃതദേഹം ഓട്ടോറിക്ഷയിലാണ് മെഡിക്കൽ കോളജിൽ എത്തിച്ചതെന്ന രവീന്ദ്രൻനായരുടെ വാദം തെറ്റെന്ന് തെളിയിക്കാനായതും അന്വേഷണത്തിൽ നിർണായകമായി.


Fashion ⏭️

Back to top button