NEWS
തെരുവിന് ട്രംപിന്റെ വട്ടപ്പേരിടും; അതേ നാണയത്തിൽ തിരിച്ചടിക്കാൻ കാനഡ, ഒബാമയുടെ പേരും പരിഗണിക്കും

യുഎസും കാനഡയും അതിർത്തി പങ്കിടുന്ന ഒന്റാരിയോ തടാകത്തിന്റെ (Lake Ontario) പേര് അമേരിക്ക തടാകം (Lake America) എന്നുമാറ്റിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അതേ നാണയത്തിൽ തിരിച്ചടിക്കാൻ കാനഡ.വ്യാപാരച്ചർച്ച പൊളിഞ്ഞതിനെ തുടർന്ന് കാനഡയുമായി കടുത്ത ഭിന്നതയിലാണ് ട്രംപ്. കാനഡയ്ക്കുമേൽ 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ച ട്രംപ് കാർ, ട്രക്ക് തുടങ്ങിയവയ്ക്കും 50% തീരുവ അടുത്ത ജനുവരി ഒന്നുമുതൽ ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. യുഎസിൽ നിന്ന് കാനഡയിലെത്തുന്ന ഉൽപന്നങ്ങൾക്ക് സമാന തീരുവ ചുമത്തുമെന്ന് കാനഡയും പ്രതികരിച്ചിരുന്നു.അതേസമയം, തെരുവിന്റെ പേരുമാറ്റം ഉടനുണ്ടാവില്ല. ഒക്ടോബറിലെ മുനിസിപ്പൽ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും അന്തിമ തീരുമാനം. കാനഡയെ എല്ലായ്പ്പോഴും ഇകഴ്ത്തുന്ന ട്രംപിന്റെ പേരാണ് തെരുവിനെന്നത് ഇവിടുത്തെ ജനങ്ങൾക്ക് അപമാനമാണെന്ന് ഒട്ടാവ കൗൺസിലർ റൈലി ബ്രോക്കിങ്ടൺ ഒരു മാധ്യമത്തോട് പറഞ്ഞു.
Fashion ⏭️


