LIFESTYLE

നാരങ്ങത്തൊലിയുണ്ടോ? ഉറുമ്പിനെ എളുപ്പത്തിൽ തുരത്താം; ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ!


പ്രതീകാത്മക ചിത്രം

പഞ്ചസാര പാത്രത്തിലും മറ്റും ഉറുമ്പ് കയറുന്നത് പല വീടുകളിലും പതിവായി നേരിടുന്ന പ്രശ്നമാണ്. പഞ്ചസാര മധുരമുള്ളതിനാൽ ഉറുമ്പുകൾ കൂട്ടത്തോടെ എത്തുകയും പാത്രത്തിനുള്ളിൽ കയറുകയും ചെയ്യാറുണ്ട്. ചായയിൽ ഇടാനോ മറ്റാവശ്യങ്ങൾക്കോ പഞ്ചസാര എടുക്കുമ്പോഴാണ് ഉറുമ്പ് കയറിയ കാര്യം നമ്മൾ അറിയുന്നത്. കൂടാതെ കടല പോലുള്ള ധാന്യങ്ങളിലുമെല്ലാം ഉറുമ്പ് കൂട്ടമായി കയറുന്നത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

ചെറിയ ചില പൊടിക്കൈകൾ കൊണ്ട് ഈ ഉറുമ്പിനെ നമുക്ക് എളുപ്പത്തിൽ തുരത്താൻ സാധിക്കും. നാരങ്ങയുടെ ഉണങ്ങിയ തൊലി പഞ്ചസാര പാത്രത്തിലും ധാന്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന പാത്രത്തിലും ഇട്ടുവച്ചാൽ ഉറുമ്പുകളെ അകറ്റി നിർത്താൻ സാധിക്കും. നാരങ്ങയുടെ തൊലിയിൽ സ്വാഭാവികമായ സുഗന്ധമുള്ള എണ്ണകൾ അടങ്ങിയിട്ടുണ്ട്. ഈ ശക്തമായ മണം ഇഷ്ടപ്പെടാത്തതിനാൽ ഉറുമ്പുകൾ അകന്നുനിൽക്കും.

ഉറുമ്പുകൾ എത്തുന്ന മറ്റുസ്ഥലങ്ങളിലും ഈ വിദ്യ പരീക്ഷിക്കാവുന്നതാണ്. പഞ്ചസാര പാത്രത്തിന്റെ പുറത്ത്, പാത്രത്തിന് സമീപം, ഉറുമ്പുകൾ വരുന്ന വഴിയിൽ എല്ലാം ഇത് സൂക്ഷിക്കാം. എന്നാൽ നാരങ്ങത്തോൽ നേരിട്ട് പഞ്ചസാരയിൽ ഇടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഉറുമ്പുകൾ വരുന്ന വഴിയിൽ പഞ്ചസാരയോ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളോ ഉണ്ടെങ്കിൽ അവ വൃത്തിയാക്കിയതിനുശേഷം നാരങ്ങത്തൊലി വയ്ക്കുന്നതാണ് നല്ലത്.

English Summary

Many households commonly face ants infesting sugar and grain containers. A simple home remedy suggests using dried lemon peels to repel these pests effectively. Lemon peels contain natural oils with a strong scent that ants dislike, thus keeping them away from food items. These peels can be placed near containers or along ant trails, offering a straightforward and natural solution to the problem.
RELATED TOPICS: LEMON PEEL FOR ANTS, NATURAL ANT REPELLENT, SUGAR CONTAINER ANTS, HOME REMEDIES FOR ANTS, ANT REMOVAL TIPS


News ⏭️

Back to top button