NEWS

ബസിൽ കയറുന്നതിനിടെ കാലിടറി; പുറത്തേക്ക് വീഴാൻ പോയ വയോധികനെ രക്ഷിച്ച് ക്ലീനർ

‌ബസിനുള്ളിലെ സിസിടിവി ദൃശ്യം

കണ്ണൂർ: ബസിൽ കയറുന്നതിനിടെ കാലിടറി പുറത്തേക്ക് വീഴാൻ പോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ. കണ്ണൂരിൽ നിന്ന് കുറ്റ്യാട്ടൂരിലേക്ക് പോയ പാർവതി എന്ന ബസിലായിരുന്നു സംഭവം. ജീവനക്കാരനും കൊളച്ചേരി സ്വദേശിയുമായ അതുൽ ആണ് വയോധികനായ യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്.

ഇന്ന് രാവിലെ 8.45ഓടെ പത്താംമൈൽ എന്ന സ്ഥലത്തായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ബസിൽ നിന്ന് പുറത്തേക്ക് വീഴാൻ പോകുന്ന യാത്രക്കാരനെ അതുൽ പിടിക്കുന്നതും മറ്റൊരു യാത്രക്കാരൻ സഹായിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സോഷ്യൽ മീഡിയയിലുൾപ്പെടെ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അതുലിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപേരാണ് വീഡിയോയ്‌ക്ക് താഴെ കമന്റിട്ടിരിക്കുന്നത്.

English Summary

A bus cleaner named Athul saved an elderly passenger who nearly fell out of a moving bus while boarding at Patham Mile in Kannur. CCTV footage shows Athul quickly grabbing the passenger with help from another traveller. The rescue video has gone viral on social media, with many people praising Athul’s quick response.
RELATED TOPICS: KANNUR BUS INCIDENT, BUS CLEANER SAVES PASSENGER, PARVATHI BUS, ATHUL CLEANER, KANNUR VIRAL VIDEO

Read News ⏭️

Back to top button