NEWS
കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

ബത്തേരി ∙ വയനാട് ബത്തേരി ബീനാച്ചിക്ക് സമീപം തിങ്കളാഴ്ച പുലർച്ചെ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു മരണം. വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടക മാണ്ഡ്യ സർവകലാശാലയിലെ പിജി വിദ്യാർഥികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. ട്രാവലർ ഡ്രൈവറായ കർണാടക സ്വദേശി രഞ്ജിത്ത് (40), വാഹനത്തിലെ പാചകക്കാരൻ മൈസൂരു സ്വദേശി ഭരത് എന്നിവരാണ് മരിച്ചത്.തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ ബത്തേരി എക്സർവീസ്മെൻ കോളനിക്ക് സമീപമാണ് അപകടം ഉണ്ടായത്. 13 വിദ്യാർഥികളും പാചകക്കാരനും ഡ്രൈവറും ഉൾപ്പെടെ 15 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്നാറിൽ നിന്ന് മൈസൂരുവിലേക്ക് മടങ്ങുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ട്രാവലർ ഇടിച്ച് നിയന്ത്രണം വിട്ട ലോറി പാതയോരത്ത് നിർത്തിയിട്ട മറ്റൊരു ലോറിയിൽ ഇടിച്ചാണ് നിന്നത്.
Fashion ⏭️




