NEWS
‘എസ്ഐആർ ഇടക്കാല ഉത്തരവിലൂടെ നിർത്തിവയ്ക്കണം’: രാഹുൽ ഗാന്ധിയുടെ ഹർജിയിൽ 10 ആവശ്യങ്ങൾ

ന്യൂഡൽഹി∙ എസ്ഐആർ നടപടികളുടെ ഭാഗമായി വോട്ടർപ്പട്ടികയിൽനിന്നു പേരുകൾ നീക്കംചെയ്യുന്നത് ചോദ്യംചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നത് 10 കാര്യങ്ങൾ.1, വിവാദമായ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക ഫയലുകളും യോഗവിവരങ്ങളും ഡിജിറ്റൽ ലോഗുകളും തിരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ സമർപ്പിക്കണം. 2, വോട്ടർപട്ടിക പുതുക്കൽ പ്രക്രിയ നിയമപരമാണോ എന്ന് കോടതി പരിശോധിക്കണം. 3, വോട്ടർപട്ടിക തയാറാക്കുന്നതിൽ അപാകത വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം. 4, വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട ഹർജിക്കാരന്റെ പരാതികളിൽ നിയമപരമായ തീരുമാനം ഉറപ്പാക്കണം. 5, വോട്ടർമാർക്കുള്ള ഓൺലൈൻ അപേക്ഷാ ഫോം നിയമപ്രകാരമുള്ള ചട്ടങ്ങൾക്ക് അനുസൃതവുമാക്കണം.
Fashion ⏭️




