NEWS

ഇന്നും രാത്രിയാകും! കൊച്ചിയിൽനിന്ന് രാവിലെ പുറപ്പടേണ്ടിയിരുന്ന സ്പൈസ്ജെറ്റ് വിമാനം മണിക്കൂറുകൾ വൈകും


കൊച്ചി ∙ സ്പൈസ്ജെറ്റ് വിമാനത്തിന്റെ കാര്യത്തിൽ നെടുമ്പാശേരിയിൽ വീണ്ടും അനിശ്ചിതത്വം. ഇന്നു രാവിലെ പുറപ്പെടേണ്ടിയിരുന്ന കൊച്ചി–ഫുജൈറ വിമാനം മണിക്കൂറുകൾ വൈകും. ഇതോടെ യാത്രക്കാർ വീണ്ടും ദുരിതത്തിലായി. കൊച്ചിയിൽ നിന്ന് ഫുജൈറയിലേക്ക് ഇന്നു രാവിലെ 11.45ന് പുറപ്പെടേണ്ടിയിരുന്ന വിമാന സർവീസ് 10 മണിക്കൂറിലധികം വൈകി രാത്രി 10.10ലേക്ക് മാറ്റിയതായാണ് വിമാനക്കമ്പനി അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ കൊച്ചിയിൽ നിന്നുള്ള സ്പൈസ്ജെറ്റ് സർവീസുകളിൽ വ്യാപകമായ കാലതാമസവും റദ്ദാക്കലുകളും പതിവായിരിക്കുകയാണ്.കഴിഞ്ഞ ദിവസവും മുന്നറിയിപ്പില്ലാതെ സ്പൈസ്ജെറ്റ് സർവീസ് റദ്ദാക്കിയത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. രാവിലെ 11.45ന് പുറപ്പെടേണ്ടിയിരുന്ന എസ്ജി 081 വിമാനം ആദ്യം രാത്രി 9.40ലേക്ക് പുനഃക്രമീകരിക്കുകയും പിന്നീട് വൈകിട്ടോടെ പെട്ടെന്ന് റദ്ദാക്കുകയുമായിരുന്നു. മണിക്കൂറുകളോളം വിമാനത്താവളത്തിൽ കാത്തിരുന്ന യാത്രക്കാർ ഇതോടെ കടുത്ത ദുരിതത്തിലായി.


Fashion ⏭️

Back to top button