NEWS
പ്രവാസി മലയാളികളെ വലച്ച് വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി; വിമാനക്കമ്പനികൾക്കും യാത്രക്കാർക്കും കനത്ത നഷ്ടം

റിയാദ് ∙ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം നിർത്തിവെച്ചത് നീട്ടിയത് കേരളത്തിലേക്കും ഇന്ത്യയിലേക്കുമുള്ള വ്യോമഗതാഗതത്തെ രൂക്ഷമായി ബാധിച്ചു. ഹൂതി ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയ പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയത്. വിമാനത്താവളത്തിലെ സുരക്ഷയും പ്രവർത്തനക്ഷമതയും പൂർണമായി ഉറപ്പുവരുത്തിയ ശേഷമേ സർവീസുകൾ പുനരാരംഭിക്കൂ എന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.ഈ അടിയന്തര സാഹചര്യത്തിൽ കേരള-റിയാദ് സെക്ടറിലെ നാല് വിമാനത്താവളങ്ങളിലേക്കുള്ള ദിവസേനയുള്ള 7 വിമാന സർവീസുകളാണ് പൂർണമായി മുടങ്ങിയത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള സർവീസുകളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. പ്രവാസികളും അവധിക്കാല യാത്രക്കാരും അടക്കം നിരവധിയാളുകളാണ് ഇതിനെ തുടർന്ന് യാത്രാ പ്രതിസന്ധിയിലായത്.
Fashion ⏭️




