‘ലക്ഷങ്ങൾ വിലയുള്ള വസ്ത്രങ്ങൾക്ക് പണം നൽകാറില്ല; ഡിസൈനർമാർ അവ ഞങ്ങൾക്ക് നൽകുന്നത് സമ്മാനം പോലെ’

ദിയാ കൃഷ്ണയും സഹോദരിമാരും
സോഷ്യൽ മീഡിയയിൽ ധാരാളം ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു നടി അഹാന കൃഷ്ണയുടെയും ഛായാഗ്രഹകൻ നിമിഷ് രവിയുടെയും വിവാഹം. അഹാന കൃഷ്ണയും സഹോദരിമാരും ധരിച്ചിരുന്ന വസ്ത്രങ്ങൾ തന്നെയായിരുന്നു വിവാഹാഘോഷങ്ങളിലെ മെയിൻ ഹൈലൈറ്റ്. ഇപ്പാഴിതാ, വിശേഷാവസരങ്ങളിൽ താൻ ഉപയോഗിക്കുന്ന വിലപിടിപ്പുള്ള വസ്ത്രങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദിയ കൃഷ്ണ.
യൂട്യൂബിൽ ആരാധകരുടെ ചോദ്യങ്ങൾ മറുപടി നൽകിക്കൊണ്ടുള്ള വ്ലോഗിലാണ് ദിയ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങൾക്കുവേണ്ടി കസ്റ്റം ചെയ്ത് നൽകുന്ന വസ്ത്രങ്ങൾക്ക് ഡിസൈനേഴ്സ് പണം വാങ്ങാറില്ലെന്നും പ്രൊമോഷൻ ചെയ്യുന്നതിന് പകരം ഒരു സമ്മാനമായി അവരത് നൽകാറാണുള്ളതെന്നും ദിയ പറയുന്നു. ഈ വസ്ത്രങ്ങൾ പിന്നീട് എന്ത് ചെയ്യുന്നുവെന്നും ദിയ കൃഷ്ണ വിശദീകരിക്കുന്നുണ്ട്.
‘ഇത്രയും ഹെവി ആയിട്ടുള്ള വസ്ത്രങ്ങൾ ഞാൻ വീണ്ടും ഉപയോഗിക്കാറില്ല. എന്റെ ചേച്ചീടെ കല്യാണം ആയതുകൊണ്ട് മാത്രമാണ് ഞാനന്നത് ഇട്ടത്. ഇത്തവണ ഡ്രസുകൾ ഡിസൈനേഴ്സിന് തന്നെ തിരികെ നൽകി. പക്ഷേ, ചില സമയത്ത് ഫ്രണ്ട്സിനോ ഫാമിലിയിൽ ആർക്കെങ്കിലുമോ ഗിഫ്റ്റ് ആയിട്ട് കൊടുക്കും. ഡിസൈനേഴ്സ് നമ്മളോടത് തിരിച്ച് ചോദിക്കാറില്ല’- ദിയ കൃഷ്ണ പറഞ്ഞു.
അതേസമയം, അശ്വിന്റെയും ഓമിയുടെയും അശ്വിന്റെയും വസ്ത്രങ്ങൾ വീണ്ടും ഉപയോഗിക്കാൻ കഴിയുന്നതിനാൽ അവ ഡ്രൈ ക്ലീൻ ചെയ്ത് സൂക്ഷിച്ചുവയ്ക്കാറുണ്ടെന്നും ദിയ കൃഷ്ണ വ്യക്തമാക്കി. അഹാനയുടെ സംഗീതിന് താൻ ഉപയോഗിച്ച വസ്ത്രത്തിന് ഒരു ലക്ഷത്തിന് മുകളിൽ വരുമെന്നും പേയ്മെന്റ് നൽകാത്തതിനാൽ കൃത്യമായ വില അറിയില്ലെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.




