NEWS
‘നിഹിലിസ്റ്റിക് വയലൻസ്’: പോളണ്ട് പ്രധാനമന്ത്രിയെ വധിക്കാൻ നീക്കം

വാഴ്സോ ∙ പോളണ്ട് പ്രധാനമന്ത്രി ഡോണൾഡ് ടസ്കിനെയും രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയെയും വധിക്കാൻ പദ്ധതിയിട്ട കേസിൽ ഒരാൾ അറസ്റ്റിൽ. പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്. പൊലീസിന്റെ ദ്രുതഗതിയിലുള്ളതും നിർണായകവുമായ നടപടികളെ അദ്ദേഹം പ്രശംസിച്ചു.രാജ്യത്ത് സുരക്ഷാ ഭീഷണികൾ ശക്തമായി നിലനിൽക്കുന്നതിനിടയിലാണ് ഈ സംഭവം. പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും നേരെ വധശ്രമം ഉണ്ടായേക്കാവുന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോളണ്ടിന്റെ സുരക്ഷാ സേന അടിയന്തര യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. പിടിയിലായ വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.(Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് donaldtusk എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.)
Fashion ⏭️




