LIFESTYLE
100–ലധികം ഓഡിഷനുകളിൽ പരാജയം: ഒടുവിൽ യൂട്യൂബ് വരുമാനം കൊണ്ട് ആഡംബര അപ്പാർട്മെന്റ് സ്വന്തമാക്കി താരം

സിനിമയിൽ അഭിനയിക്കാൻ അവസരങ്ങൾക്കായി 100-ലേറെ ഓഡിഷനുകളിൽ പങ്കെടുത്ത് നിരാശനാകേണ്ടി വന്ന ഒരു ചെറുപ്പക്കാരൻ, ഇന്ന് സ്വന്തം അധ്വാനത്തിൽ നിന്നുള്ള വരുമാനം കൊണ്ട് ഒരു ആഡംബര ഭവനം സ്വന്തമാക്കാൻ ഒരുങ്ങുന്നു. ബോളിവുഡ് താരങ്ങളായ അർച്ചന പുരൺ സിങ്ങിന്റെയും പർമീത് സേഥിയുടെയും മകൻ ആര്യമാൻ സേഥിയുടെ ജീവിതമാണ് യുവാക്കൾക്ക് പ്രചോദനമാകുന്നത്. യൂട്യൂബിലൂടെ താൻ ഉണ്ടാക്കിയ സമ്പാദ്യം ഉപയോഗിച്ച് ആദ്യത്തെ അപ്പാർട്മെന്റ് വാങ്ങുന്ന സന്തോഷം ആര്യമാൻ ആരാധകരുമായി പങ്കുവച്ചു.തടസ്സങ്ങളിൽ നിന്ന് വിജയത്തിന്റെ പാതയിലേക്ക്നടനായി സ്വയം അടയാളപ്പെടുത്താനായിരുന്നു ആര്യമാൻ ആദ്യം ശ്രമിച്ചത്. എന്നാൽ തുടർച്ചയായ നിരസിക്കലുകൾ നൽകിയ തിരിച്ചടികൾക്ക് മുന്നിൽ പതറാതെ അദ്ദേഹം വഴിമാറി ചിന്തിച്ചു. 2024-ൽ അമ്മയുടെ വ്ലോഗുകളിലൂടെ ലഭിച്ച പ്രചോദനത്തിൽ ‘ആരി വ്ലോഗ്സ്’ (Aari Vlogs) എന്ന യൂട്യൂബ് ചാനൽ ആരംഭിച്ചു. ചുരുങ്ങിയ കാലം കൊണ്ട് 3.42 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരെ നേടി ജനപ്രിയനായി മാറിയ ആര്യമാൻ, യൂട്യൂബിൽ നിന്ന് ലഭിച്ച വരുമാനം ഉപയോഗിച്ചാണ് അപ്പാർട്മെന്റ് സ്വന്തമാക്കിയത്.സ്വപ്നഭവനത്തിന്റെ വിശേഷങ്ങൾതന്റെ മാതാപിതാക്കൾക്കും പ്രതിശ്രുതവധുവും നടിയുമായ യോഗിത ബിഹാനിക്കുമൊപ്പമാണ് ആര്യമാൻ തന്റെ പുതിയ ഭവനം കാണാനെത്തിയത്. 3.5 ബിഎച്ച്കെയാണ് അപ്പാർട്മെന്റ്. കടൽ അഭിമുഖമായുള്ള വിശാലമായ അപ്പാർട്മെന്റിൽ ബാൽക്കണികൾ, ലൈബ്രറി, ഊഞ്ഞാൽ എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. പൂർണമായും ഫർണിഷ് ചെയ്ത ഇന്റീരിയറിൽ മനോഹരമായ ടൈലുകളും മൺനിറങ്ങളിലുള്ള സ്വാഭാവിക ഡിസൈനുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.മറ്റൊരാളുടെയും സഹായമില്ലാതെ നിക്ഷേപം
Cinema ⏭️


