NEWS
അമേരിക്കയിൽ ‘ശുചിമുറി പ്രതിസന്ധി’; തിരിച്ചടിയായത് കാനഡയുടെ പിണക്കം, അനിശ്ചിതത്വം

വാഷിങ്ടൻ∙ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നിനെ പിടിച്ചുലച്ചുകൊണ്ട് അമേരിക്കൻ ശുചിമുറികളിൽ പുതിയൊരു പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. അത് മറ്റൊന്നുമല്ല, ടോയ്ലറ്റ് പേപ്പർ ക്ഷാമവും വിലക്കയറ്റവും!യുഎസും കാനഡയും തമ്മിലുണ്ടായ കടുത്ത വ്യാപാരയുദ്ധവും കാനഡയിൽ നിന്നുള്ള ഇറക്കുമതി ഉൽപന്നങ്ങൾക്ക് അമേരിക്ക കനത്ത തീരുവ ചുമത്തിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള നയപരമായ തർക്കങ്ങളും അമേരിക്കൻ പേപ്പർ ഉൽപന്ന വിപണിയെ കടുത്ത അനിശ്ചിതത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ടോയ്ലറ്റ് പേപ്പർ നിർമിക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കൾക്കായി അമേരിക്ക പ്രധാനമായും ആശ്രയിക്കുന്നത് അയൽരാജ്യമായ കാനഡയെയാണ്. എന്നാൽ കടുത്ത തീരുവയും തിരിച്ചടികളും കാരണം അമേരിക്കൻ വിപണിയിൽ ടോയ്ലറ്റ് പേപ്പറിന്റെ വില കുത്തനെ ഉയരുകയും, പല സൂപ്പർമാർക്കറ്റുകളിലും അവയുടെ ലഭ്യത കുറയുകയും ചെയ്തത് സാധാരണക്കാരായ അമേരിക്കക്കാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.കൂടാതെ, ദശലക്ഷക്കണക്കിന് മരങ്ങൾ വെട്ടിമാറ്റി ടോയ്ലറ്റ് പേപ്പർ നിർമിക്കുന്നത് വനനശീകരണത്തിനും വലിയ പാരിസ്ഥിതിക ആഘാതത്തിനും കാരണമാകുന്നുണ്ടെന്ന യാഥാർഥ്യവും പരിസ്ഥിതി സ്നേഹികളായ അമേരിക്കക്കാരെ ബദൽ സംവിധാനങ്ങളെക്കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ചുരുക്കത്തിൽ, കാനഡയുമായുള്ള തീരുവ യുദ്ധം അമേരിക്കക്കാരുടെ ദൈനംദിന ശീലങ്ങളെ എന്നന്നേക്കുമായി മാറ്റിമറിക്കുകയും, കിഴക്കൻ-യൂറോപ്യൻ രാജ്യങ്ങളിലെയും ഏഷ്യയിലെയും മാതൃകയിലുള്ള ഒരു ശുദ്ധമായ ‘വാട്ടർ സ്പ്രേ സംസ്കാരത്തിലേക്ക്’ അമേരിക്കൻ സമൂഹത്തെ നയിക്കുകയും ചെയ്യുമെന്നാണ് സാമ്പത്തിക-ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്.
Fashion ⏭️


