LIFESTYLE
പിന്നിട്ടത് നാലു പതിറ്റാണ്ട്, എന്നും വിശ്വസ്ത ബ്രാൻഡായി ഒപ്പമുണ്ട് സ്റ്റാർ പൈപ്സ് ആൻഡ് ഫിറ്റിങ്സ്

വീടോ, ഫാക്ടറിയോ, ഷോപ്പിങ് മാളോ, ആശുപത്രിയോ അങ്ങനെ കെട്ടിടങ്ങൾ ഏതുമാകട്ടെ ആദ്യം കണ്ണിൽ പതിയുന്നത് അതിന്റെ വാസ്തുവിദ്യയും മേൽക്കൂരയും പെയിന്റിങ്ങുമൊക്കെയാണ്. എന്നാൽ പുറംകാഴ്ചയിലെ ഭംഗിക്കപ്പുറം ഒരു നിർമിതി എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ ഗുണനിലവാരം അളക്കേണ്ടത്. അങ്ങനെ ചിന്തിക്കുമ്പോൾ ഒരു കെട്ടിടത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം അതിലെ ജലവിതരണവും പ്ലംബിങ് സംവിധാനവും ഉറപ്പാക്കുന്ന പൈപ്പുകളും ഫിറ്റിങ്ങുകളുമാണെന്ന് പറയാം. വീടിന്റെ രക്തധമനികൾ! അതുകൊണ്ടുതന്നെയാണ് ഇന്ന് ഉപഭോക്താക്കൾ ഉത്പന്നങ്ങളുടെ വിശ്വാസ്യതയ്ക്കും ഗുണനിലവാരത്തിനും വിലയെക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. അത്തരത്തിൽ ഗുണമേന്മയിൽ തെല്ലും വിട്ടുവീഴ്‌ചയില്ലാതെ, കാലത്തിനൊത്ത നവീകരണങ്ങളുമായി നാലു പതിറ്റാണ്ടിലേറെയായി ഉപഭോക്താക്കളുടെ വിശ്വസ്‌ത ബ്രാൻഡായി തുടരുകയാണ് സ്റ്റാർ പൈപ്സ് ആൻഡ് ഫിറ്റിങ്സ്.1984ൽ ക്രാന്തദർശിയായ പി.കെ. പോൾ എന്ന സംരംഭകൻ തുടങ്ങിവച്ച സ്ഥാപനം ഇന്ന് ദക്ഷിണേന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും വേരുകൾ പടർത്തിയ പ്രമുഖ പിവിസി പൈപ്പിങ് സൊല്യൂഷൻ ബ്രാൻഡായി മാറിക്കഴിഞ്ഞു. കാലാതീതമായ കാഴ്ചപ്പാടുകളോടെയായിരുന്നു സംരംഭത്തിൻ്റെ തുടക്കം. ഗുണമേന്മയിൽ തെല്ലും വിട്ടുവീഴ്ച വരുത്താതെയുള്ള സമീപനം ശക്തമായ അടിത്തറപാകി. സ്‌ഥാപനമാരംഭിച്ച് നാലു വർഷത്തിനുള്ളിൽ, 1988ൽ ദക്ഷിണേന്ത്യയിൽ ഐഎസ്ഐ സർട്ടിഫിക്കേഷൻ നേടുന്ന ആദ്യ പിവിസി പൈപ്സ് ആൻഡ് ഫിറ്റിങ്സ് നിർമാതാവെന്ന നേട്ടം കരസ്ഥമാക്കാനായതും അങ്ങനെയാണ്. നിരന്തരമായുള്ള ഗവേഷണങ്ങളിലൂടെയും നവീകരണങ്ങളിലൂടെയും ഉപഭോക്‌തൃ കേന്ദ്രീകൃതമായ സമീപനങ്ങളിലൂടെയും നാൾക്കുനാൾ ഗുണനിലവാരം മെച്ചപ്പെടുത്തി കൊണ്ടായിരുന്നു സ്റ്റാർ പൈപ്പ്സിന്റെ മുന്നേറ്റം.കാലത്തിനൊത്ത മാറ്റങ്ങൾകാലത്തിനൊത്ത് ഉത്പന്ന ശ്രേണിയും സ്റ്റാർ വിപുലീകരിച്ചു. 1994ൽ ഗാർഹിക, വ്യാവസായിക ആവശ്യങ്ങൾക്കായി സ്റ്റാർ ഫ്ലെക്‌സ് എന്ന ഫ്ലെക്സിബിൾ ഹോസുകൾ വിപണിയിലെത്തിച്ചു. അതിനൊപ്പം തന്നെ ഇന്ത്യ കടന്ന് രാജ്യാന്തര വിപണിയിൽ ചുവടുറപ്പിക്കാനുള്ള സാധ്യതകളും തേടി തുടങ്ങിയിരുന്നു. 1998-ൽ ദുബായിൽ സ്റ്റാർ പൈപ്പ്സ് ആൻഡ് ഫിറ്റിങ്‌സ് ഇംപെക്സ‌് സ്‌ഥാപിച്ചുകൊണ്ട് സ്റ്റാർ ആഗോള വിപണിയിലെത്തി. മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഉത്പന്നങ്ങൾ വിശ്വാസം നേടിയതോടെ കമ്പനി രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടി. പടിപടിയായി ഉയരുമ്പോഴും ഗുണനിലവാരത്തിനും ഉപഭോക്താക്കൾ അർപ്പിച്ച വിശ്വാസത്തിനും സ്റ്റാർ പൈപ്പ്സ് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുന്നു.2001ൽ ISO 9002 സർട്ടിഫിക്കേഷൻ സ്വന്തമാക്കി ലോകോത്തര നിലവാരത്തിലുള്ള ഉത്പാദന രീതികളോടുള്ള പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുത്തി. 2004ൽ കേരളത്തിലും തമിഴ്നാട്ടിലും അത്യാധുനിക പിവിസി പൈപ്പ് നിർമാണ യൂണിറ്റുകൾ സ്ഥാപിച്ചതോടെ ഉത്പാദന ശേഷിയും വർധിച്ചു. ഇന്ന് പ്രതിവർഷം ഏകദേശം 17000 ടൺ ഉത്പാദന ശേഷിയുള്ള ഈ പ്ലാന്റുകൾ ആഭ്യന്തര വിപണിയിലെയും വിദേശ വിപണിയിലെയും വർധിച്ചുവരുന്ന ആവശ്യങ്ങൾ കാര്യക്ഷമമായി നിറവേറ്റാൻ പര്യാപ്തമാണ്. ഏറ്റവും പുതിയ നിർമാണ രീതികൾ, ഗുണനിലവാരം ഉറപ്പാക്കുന്നതിലെ കണിശത, കാലാനുസൃതമായ നവീകരണങ്ങൾ, ഊടുനിൽക്കുന്ന ഉത്പന്നങ്ങൾ എന്നിവയിലൂടെ വിശ്വസ്തത മുഖമുദ്രയാക്കി കൊണ്ടാണ് സ്റ്റാർ പൈപ്പ്സ് ആൻഡ് ഫിറ്റിങ്സിന്റെ ജൈത്രയാത്ര.അര നൂറ്റാണ്ടിനോട് അടുക്കുമ്പോഴും ഉപഭോക്താക്കളുടെ പ്രതീക്ഷകളെക്കാൾ ഉയരത്തിൽ നിൽക്കുന്ന പൈപ്പിങ് സൊല്യൂഷനുകൾ നിർമിക്കാനും വ്യവസായങ്ങളെയും അടിസ്ഥാന സൗകര്യങ്ങളുടെയും കമ്മ്യൂണിറ്റികളുടെയും വളർച്ചയ്ക്ക് ആധാരമാകാനും സ്റ്റാർ പൈപ്പ്സ് നിരന്തരം ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. പി.കെ. പോളിൻ്റെ മക്കളായ ബോബി പോളും ആന്റിയോ പോളുമാണ് നിലവിൽ സ്റ്റാർ പൈപ്പ്സിന്റെ സാരഥികൾ. കമ്പനിയുടെ ഡയറക്ടറായ പോൾ ആന്റിയോയുടെ വരവോടെ കുടുംബത്തിലെ മൂന്നാം തലമുറയും ബിസിനസ്സിൽ അവരുടെ സാന്നിധ്യം ശക്‌തമാക്കുകയാണ്.
Cinema ⏭️


