SPORTS
ഗില്ലിന്റെ ‘തന്ത്രം’ പാളി, അർധസെഞ്ചറിയുമായി നിലയുറപ്പിച്ച് പസിന്ദു സൂര്യബന്ദര; നൂറു കടന്ന് ശ്രീലങ്ക

കൊളംബോ ∙ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ പൊരുതി ശ്രീലങ്ക. മൂന്നാം ദിനം ആദ്യ സെഷൻ അവസാനിച്ചപ്പോൾ ഒന്നാം ഇന്നിങ്സിൽ ബാറ്റു ചെയ്യുന്ന ലങ്ക 4ന് 130 എന്ന നിലയിലാണ്. അർധസെഞ്ചറി നേടിയ പസിന്ദു സൂര്യബന്ദര (93 പന്തിൽ 65*), ക്യാപ്റ്റൻ ധനഞ്ജയ ഡി സിൽവ (6 പന്തിൽ 4*) എന്നിവരാണ് ക്രീസിൽ. ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് സ്കോറിനേക്കാൾ 373 റൺസ് പിന്നിലാണ് ശ്രീലങ്ക. കാമിൽ മിഷാര (25 പന്തിൽ 19), കമിന്ദു മെൻഡിസ് (58 പന്തിൽ 32) എന്നിവരുടെ വിക്കറ്റാണ് മൂന്നാം ദിനം ലങ്കയ്ക്കു നഷ്ടമായത്. രണ്ടു വിക്കറ്റുകളും പ്രസിദ്ധ് കൃഷ്ണയാണ് വീഴ്ത്തിയത്.പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നീ പേസർമാരെ വച്ച് ബോളിങ് ആരംഭിച്ചതും സ്റ്റാർ സ്പിന്നർ മാനവ് സുതാറിനെ പന്തേൽപ്പിക്കാൻ വൈകിയതുമായ ഗില്ലിന്റെ തീരുമാനങ്ങളും തിരിച്ചടിയായി. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 87 റൺസാണ് കൂട്ടിച്ചേർത്തത്. ഒടുവിൽ ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുൻപ് മെൻഡിസിനെ വീഴ്ത്തി പ്രസിദ്ധ് കൃഷ്ണ തന്നെയാണ് കൂട്ടുകെട്ട് പൊളിച്ചത്. ∙ ജയ് ജുറേൽ ഏഴാം വിക്കറ്റിൽ 112 റൺസ് ചേർത്ത പന്ത് – ജുറേൽ സഖ്യമാണ് ടീമിനു കൂറ്റൻ ടോട്ടൽ സമ്മാനിച്ചത്. 39 റൺസിന്റെ ഇടവേളയിൽ പന്തിനെയും മാനവ് സുതാറിനെയും (51 പന്തിൽ 18) നഷ്ടമായെങ്കിലും പിന്നാലെയെത്തിയ മുഹമ്മദ് സിറാജ് (29 പന്തിൽ 3) സ്ട്രൈക് കൈമാറുന്നതിൽ കൂടുതൽ ശ്രദ്ധ നൽകിയതോടെ ജുറേൽ തന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് സെഞ്ചറി സ്വന്തമാക്കി. 9 ഫോറും 2 സിക്സും അടങ്ങുന്നതാണ് ജുറേലിന്റെ തകർപ്പൻ ഇന്നിങ്സ്. ശ്രീലങ്കയ്ക്കായി അസിത ഫെർണാണ്ടോ 4 വിക്കറ്റ് വീഴ്ത്തി.
Auto ⏭️


