SPORTS
പടിക്കൽ വീണ്ടും ‘കലമുടച്ചെങ്കിലും’ ശോഭയോടെ സൂര്യാൻഷ്; എറിഞ്ഞുവീഴ്ത്തിയവരെ ‘കറക്കി’ വീഴ്ത്തി ഇന്ത്യ: 27 റൺസിനിടെ വീണത് 5 വിക്കറ്റ്

പുതുച്ചേരി∙ എറിഞ്ഞുവീഴ്ത്തിയ കംഗാരുക്കൾക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച ഇന്ത്യയ്ക്ക് മിന്നും വിജയം. ഓസ്ട്രേലിയ എയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ എ ടീമിന് 49 റൺസിന്റെ ആവേശ ജയം. ഇന്ത്യ എ ഉയർത്തിയ 276 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഓസീസ്, 46.2 ഓവറിൽ 226 റൺസിന് ഓൾഔട്ടായി. മൂന്നു വിക്കറ്റ് വീഴ്ത്തിയ ഗുർജപ്നീത് സിങ്, രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ യഷ് ഠാക്കൂർ, നിഷാന്ത് സിന്ധു, ഓരോ വിക്കറ്റ് വീതം വീഴ്ത്തിയ വിപ്രജ് നിഗം, അനുകൂൽ റോയ് എന്നിവരാണ് ഓസ്ട്രേലിയ എയെ എറിഞ്ഞുവീഴ്ത്തിയത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്ക്, ഓപ്പണർമാരായ പ്രിയാൻഷ് ആര്യയും (45 പന്തിൽ 49) പ്രഭ്സിമ്രാൻ സിങ്ങും (34 പന്തിസൽ 39) മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 83 റൺസാണ് കൂട്ടിച്ചേർത്തത്. 13–ാം ഓവരിൽ പ്രഭ്സിമ്രാനെ വീഴ്ത്തി ലിയാം സ്കോട്ടാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ അർധസെഞ്ചറിക്ക് ഒരു റൺ അകലെ പ്രിയാൻഷും പുറത്തായി. മധ്യ ഓവറുകളിൽ തകർച്ച നേരിട്ട ഇന്ത്യ എ ടീമിന് വെറും 35 റൺസിനിടയിൽ അഞ്ച് വിക്കറ്റുകൾ നഷ്ടമായി.മറുപടി ബാറ്റിങ്ങിൽ, 38 പന്തിൽ അർധസെഞ്ചറി നേടിയ ജോഷ് ഫിലിപ്പെയുടെ മികവിൽ സന്ദർശകർ മികച്ച തുടക്കമിട്ടെങ്കിലും, മധ്യ ഓവറുകളിൽ ഇന്ത്യൻ സ്പിന്നർമാർ കളി തങ്ങളുടെ നിയന്ത്രണത്തിലാക്കി. 38.3 ഓവറിൽ 5ന് 186 എന്ന നിലയിലായിരുന്ന ഓസീസ്, പിന്നീട് 226 റൺസിന് ഓൾഔട്ടാകുകായിരുന്നു. 27 റൺസിനിടെയാണ് അവസാന 5 വിക്കറ്റുകൾ ഇന്ത്യൻ ബോളർമാർ വീഴ്ത്തിയത്.
Auto ⏭️




