NEWS
ഷർട്ടില്ലാതെ പൊലീസ് വാഹനത്തിൽനിന്നും ജെയ്കിന്റെ സെൽഫി വിഡിയോ; ക്രൂരമർദനം ഏറ്റെന്ന് ആരോപണം

ന്യൂഡൽഹി ∙ ഡൽഹിയിൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിൽ എടുത്ത ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി. തോമസിന്റെ വസ്ത്രം വാഹനത്തിൽവച്ച് പൊലീസ് വലിച്ചുകീറിയെന്ന് ആരോപണം. പൊലീസ് വാഹനത്തിനുള്ളിൽനിന്നും ഷർട്ട് ധരിക്കാതെയുള്ള സെൽഫി വിഡിയോയിലാണ് ജെയ്ക് ആരോപണം ഉന്നയിച്ചത്. തനിക്കൊപ്പമുള്ള ഒട്ടേറെ നേതാക്കളെ പൊലീസ് ക്രൂരമായി മർദിച്ചെന്നും നടുവിൽ മർദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തെന്നും ജെയ്ക് വിഡിയോയിൽ പറഞ്ഞു. നേരത്തേ ജെയ്കിനു ക്രൂര മർദനം ഏറ്റെന്നും വസ്ത്രം പൊലീസ് വലിച്ചുകീറിയെന്നും എ.എ. റഹിം എംപി ആരോപിച്ചിരുന്നു. റഹീം പുറത്തുവിട്ട വിഡിയോയിൽ പുരുഷപൊലീസ് വനിതാ പ്രവർത്തകരുടെ വസ്ത്രം വലിച്ചുകീറിയെന്നു ഒരു പ്രവർത്തക പറഞ്ഞു.
Fashion ⏭️




