AUTO

10 ലക്ഷത്തിൽ താഴെ വിലയുമായി മാരുതിയുടെ കുഞ്ഞൻ ഇവി? 310 കി.മീ റേഞ്ചുമായി എത്തുമോ സുസുക്കി ‘ഇ-സ്കൈ’


ചെറു ഇലക്ട്രിക് കാർ ഇ–സ്കൈയെ പ്രദർശിപ്പിച്ച് സുസുക്കി. ജപ്പാനീസ് വിപണിയിലേയ്ക്കാണ് പുതിയ കാറിനെ സുസുക്കി പുറത്തിറക്കിയത്. ഇന്ത്യയിലേയ്ക്കും വാഹനമെത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. ഒറ്റ ചാർജിൽ 310 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള ഈ ചെറുവാഹനം, പത്തു ലക്ഷം രൂപയിൽ താഴെയുള്ള വിലയിൽ മാരുതിയായി ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒതുക്കമുള്ള രൂപ, 4 ഡോറുകളുടെ സൗകര്യംഇന്ത്യയിൽ എത്തിയാൽ രൂപം കൊണ്ട് എംജി കോമറ്റായിരിക്കും വാഹനത്തിന്റെ പ്രധാന എതിരാളി. ജപ്പാനിലെ പ്രശസ്തമായ ‘കെയ് കാർ’പ്ലാറ്റ്‌ഫോമിലാണ് ഇ-സ്കൈ ഒരുങ്ങിയിരിക്കുന്നത്. കേവലം 3,395 മില്ലിമീറ്റർ മാത്രം നീളമുള്ള ഈ വാഹനത്തിന് എംജി കോമറ്റിനേക്കാൾ 421 എംഎം നീളവും മാരുതി ആൾട്ടോയേക്കാൾ ഒതുക്കമുള്ളതുമാണ്. വീതി 1,475 എംഎമ്മാണ് (കോമറ്റിനെക്കാൾ 30 എംഎം കൂടുതൽ), ഉയരംഏകദേശം 1,650 എംഎമ്മും. രണ്ട് ഡോറുകൾ മാത്രമുള്ള കോമറ്റിൽ നിന്ന് വ്യത്യസ്തമായി, നാലു ഡോറുകളും പ്രായോഗികമായ പിൻസീറ്റ് സൗകര്യവും നൽകിയിരിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. കുട്ടികൾക്കും മുതിർന്നവർക്കും വളരെ എളുപ്പത്തിൽ കയറിയിറങ്ങാൻ കഴിയുന്ന തരത്തിലുള്ള ഉയരമുള്ള ‘ടോൾ ബോയ്’ ബോക്സി രൂപകൽപനയാണ് സുസുക്കി ഇതിന് നൽകിയിരിക്കുന്നത്.റെട്രോ ഭംഗിയും മോഡേൺ ഫീച്ചറുകളുംറെട്രോ ഭംഗിയും ആധുനികതയും ഒത്തുചേരുന്ന കാഴ്ചയാണ് ഇ-സ്കൈയുടേത്. മുൻഭാഗത്തെ സി-ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളും പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും ഗ്ലോസി ബ്ലാക്ക് ഫിനിഷും വണ്ടിയുടെ ഭംഗി വർധിപ്പിക്കുന്നു. 14 ഇഞ്ച് ഫോർ-സ്പോക്ക് അലോയ് വീലുകളും വശങ്ങളിലേക്ക് വളഞ്ഞുനിൽക്കുന്ന പ്രീമിയം റിയർ ഗ്ലാസ് ഡിസൈനും ഇതിനെ കൂടുതൽ ആകർഷകമാക്കുന്നുണ്ട്. ഒരു എൻട്രി ലെവൽ വാഹനമാണെന്ന തോന്നൽ മാറ്റിനിർത്താൻ പിന്നിലെ എൽഇഡി ടെയിൽ ലാമ്പുകൾക്കും സാധിക്കുന്നുണ്ട്.ഒറ്റ ചാർജിൽ 310 കിലോമീറ്റർ റേഞ്ച്


Sports ⏭️

Back to top button