AUTO

15 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾക്ക് റോഡ് നികുതിയില്ല; ഭിന്നശേഷിക്കാർക്ക് വൻ ആശ്വാസം


ഭിന്നശേഷിക്കാർ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് റോഡ് ടാക്സ് ഇളവ് പരിധി വർധിപ്പിച്ചു. മോട്ടർ വാഹന നികുതി ഇളവിന്റെ പരിധി ₨7 ലക്ഷത്തിൽനിന്ന് ₨15 ലക്ഷമായാണ് ഉയർത്തിയത്.₨15 ലക്ഷം വരെ നികുതിയില്ല ഭിന്നശേഷിക്കാർക്കാർക്ക് പുതിയ ഉത്തവ് പ്രകാരം ഇനി മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങൾക്ക് റോഡ് നികുതി നൽകേണ്ടതില്ല. വാഹന വില (പർചേയ്സ് വാല്യൂ) 7 ലക്ഷം വരെയായിരുന്നു നിലവിലുണ്ടായിരുന്ന നികുതി ഒഴിവിനുള്ള പരിധി അതാണ് 18.9.2026 ലെ Go (P) No:24/2026 പ്രകാരം 15 ലക്ഷമായി ഉയർത്തിയത്.മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം പൊതുവെ 40 ശതമാനത്തിൽ കുറയാത്ത ഭിന്നശേഷിയുള്ളവർക്കാണ് നികുതിയിളവ് അനുവദിച്ചിട്ടുള്ളത്. ഇതിന് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ UDID card മതിയാകും. കാഴ്ച, കേൾവി, പരിമിതി ഉള്ളവർക്ക് പ്രത്യേകം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ആവശ്യമാണ്.ഒന്നിൽ കൂടുതൽ വാഹനങ്ങൾക്ക് കിട്ടില്ല


Sports ⏭️

Back to top button