NEWS

മിനിറ്റുകൾ കൊണ്ട് ജലനിരപ്പ് ഉയർന്നു; നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം, വീടുകളും പാലങ്ങളും ഒലിച്ചുപോയി


കാഠ്‍മണ്ഡു∙ നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം. ഞായറാഴ്ച ഗൂർഖ മേഖലയിലുണ്ടായ പ്രളയത്തിൽ മുപ്പത്തഞ്ചോളം വീടുകൾ ഒലിച്ചു പോകുകയും പ്രദേശത്ത് ജലവൈദ്യുത പദ്ധതിക്ക് കേടുപാടുകൾ സംഭവിച്ചെന്നുമാണ് വിവരം. ത്രിശൂലി നദിയുടെ കൈവരിയായ ബുധി ഗന്ധകി നദിയിൽ ജലനിരപ്പ് ഉയർന്നതാണ് ഗൂർഖ ജില്ലയിലെ പ്രളയത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്. രാവിലെ ആറരയോടെ 3.66 മീറ്റർ ഉണ്ടായിരുന്ന ജലനിരപ്പ് എട്ടേമുക്കാലോടെ 8.43 മീറ്ററായാണ് ഉയർന്നെന്ന് നേപ്പാൾ നാഷനൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി (എൻഡിആർആർഎംഎ) അറിയിച്ചു. എൻഡിആർആർഎംഎ പ്രകാരം അഞ്ചു മീറ്ററിനു മുകളിൽ പോയാൽ അപകടരേഖയ്ക്കു മുകളിലാണ്. പത്തു മിനിറ്റിനുള്ളിൽ രണ്ടു മീറ്ററോളമാണ് ജലനിരപ്പ് ഉയർന്നെന്നും പാലം ഉൾപ്പെടെ ഒലിച്ചു പോയതിനാൽ മറ്റു വിവരങ്ങൾ കണ്ടെത്താനായിട്ടില്ലെന്നും എൻഡിആർആർഎംഎ അറിയിച്ചു.


Fashion ⏭️

Back to top button