AUTO
ഡെന്മാർക്ക് കമ്പനിയ്ക്ക് ഇലക്ട്രിക് ടഗ്ഗ് നിർമിക്കാനൊരുങ്ങി കൊച്ചിൻ ഷിപ്പ്‌യാർഡ്

ഇന്ത്യയിലെ പ്രമുഖ കപ്പൽനിർമാണശാലയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഡെൻമാർക്ക് കമ്പനിയായ സ്വിറ്റ്സറിനു വേണ്ടി ഇലക്ട്രിക് ടഗ്ഗുകൾ നിർമാക്കാനൊരുങ്ങുന്നു. നിർമാണം ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള സ്റ്റീൽ കട്ടിങ് ചടങ്ങ് നടന്നു. മൂന്ന് അത്യാധുനിക ബാറ്ററി-ഇലക്ട്രിക് 70 ടൺ ബോളാർഡ് പുൾ ടഗുകളാണ് ഷിപ്പ്‌യാർഡിൽ നിർമിക്കുന്നത്.മലിനീകരണമില്ല ബാറ്ററി-ഇലക്ട്രിക് പ്രൊപ്പൽഷൻ സംവിധാനമാണ് ഈ ടഗുകളുടെ പ്രധാന സവിശേഷത. ഗ്രീൻ പവർ ഉപയോഗിച്ച് ബാറ്ററികൾ ചാർജ് ചെയ്യുമ്പോൾ, തുറമുഖ-ടെർമിനൽ ടോവിംഗ് പ്രവർത്തനങ്ങളിൽ നേരിട്ടുള്ള കാർബൺ പുറന്തള്ളൽ പൂർണ്ണമായും ഒഴിവാക്കാൻ ഈ കപ്പലുകൾക്ക് സാധിക്കും. ഇതുവഴി കൂടുതൽ ശുദ്ധവും സുസ്ഥിരവുമായ സമുദ്ര ഗതാഗത മേഖലയിലേക്കുള്ള മാറ്റത്തിന് ഇവ സംഭാവന നൽകും. 17 എ. എസ്.റ്റി. ഡി.എസ് ടഗുകളും 6 ഗ്രീൻ ടഗുകളുമാണ് കൊച്ചിയിൽ നിർമിക്കുന്നത്.സ്റ്റീൽ കട്ടിങ് കൊച്ചി കപ്പൽ ശാലയിൽ നിർമ്മിക്കുന്ന അത്യാധുനിക ഹരിത ടഗ്ഗുകളുടെ സ്റ്റീൽ കട്ടിങ് സ്വിറ്റ്സർ -ന്റെ പുതിയ ബിൽഡിങ് സൈറ്റ് മാനേജർ ജെൻസ് ഓവ് കിംലർ റാസ്മുസ്സെൻ നിർവഹിച്ചു. “സ്വിറ്റ്സറുമായി സഹകരിച്ച് നാല് അത്യാധുനിക, പൂർണ്ണമായും ഇലക്ട്രിക് ട്രാൻസ്വേഴ്സ് ടഗുകൾ നിർമ്മിക്കുന്നതിൽ കൊച്ചി കപ്പൽ ശാലയ്ക്ക് ഏറെ അഭിമാനമുണ്ട്. ഇത്തരം പദ്ധതികളിലൂടെ സമുദ്ര ഗതാഗത മേഖലയിലെ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനും ഡീകാർബണൈസേഷൻ പ്രക്രിയയ്ക്ക് വേഗം നൽകുന്നതിനും കൊച്ചി കപ്പൽ ശാല സംഭാവന ചെയ്യുന്നു. കൂടാതെ, ഇന്ത്യാ ഗവൺമെന്റിന്റെ ഗ്രീൻ ടഗ് പരിവർത്തന പദ്ധതി (GTTP)-ന്റെ ഭാഗമായി രണ്ട് ജി.റ്റി.റ്റി. പി ടഗുകളും കൊച്ചി കപ്പൽ ശാല നിർമ്മിച്ചുവരികയാണ്” ചടങ്ങിനോടനുബന്ധിച്ച് കൊച്ചി കപ്പൽ ശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോസ് വി.ജെ പറഞ്ഞു. ചടങ്ങിൽ കൊച്ചി കപ്പൽ ശാലയുടെ ഡയറക്ടർ (ഓപ്പറേഷൻസ്) ഡോ. ഹരികൃഷ്ണൻ എസ്., ഉഡുപ്പി കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഹരികുമാർ എ., കൊച്ചി കപ്പൽ ശാലയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഷിപ്പ്‌ബിൽഡിങ് ഷിറാസ് വി.പി., കപ്പൽ ശാലയിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ, കൂടാതെ കപ്പൽ വർഗീകരണ സ്ഥാപനമായ എബിഎസ്-ന്റെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Sports ⏭️




