FASHION

ഭംഗിയും ആരോഗ്യവുമുള്ള നഖങ്ങൾ വേണോ? പരീക്ഷിക്കാം ഈ പൊടികൈകൾ

പ്രതീകാത്മക ചിത്രം

സൗന്ദര്യസംരക്ഷണത്തിലെ പ്രധാനഘടകങ്ങളിലൊന്നാണ് നഖ പരിചരണം. നഖങ്ങൾ പൊട്ടുന്നതും അടർന്നുപോകുന്നതും ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന പ്രശ്നമാണ്. ഇത് പലപ്പോഴും പലരുടെയും ആത്മവിശ്വാസത്തിനെ ബാധിക്കാറുണ്ട്. അതിനാൽ നഖം പരിചരിക്കേണ്ടത് ഏറെ നിർബന്ധമാണ്. ബ്യൂട്ടിപാർലറുകളിൽ പോയി പൈസ കളയണ്ട. പകരം വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നഖം ഭംഗിയും ആരോഗ്യമുള്ളതുമാക്കാനാകും. അതിനുള്ള ചില ലളിതമായ പൊടികൈകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

ബലമുള്ളതും സൗന്ദര്യമുള്ളതുമായ നഖങ്ങൾക്ക് ഏറ്റവും മികച്ച പോംവഴിയാണ് വെളിച്ചെണ്ണ. നഖങ്ങളുടെ പുറംതൊലിയേയും ആരോഗ്യമുള്ളതാക്കി മാറ്റിയെടുക്കാനാകും. മാത്രമല്ല നഖങ്ങളിലുണ്ടാകുന്ന ഫംഗസ് ബാധയെ നേരിടാൻ ഏറ്റവും മികച്ചതാണ് വെളിച്ചെണ്ണ.

നഖങ്ങളുടെ പരിചരണത്തിന് അനുയോജ്യമായ ഒന്നാണ് ബിയർ. നഖങ്ങളെ പരിപോഷിക്കുന്നതിനാവശ്യമായ നിരവധി ധാതുക്കൾ ഇതിലടങ്ങിയിട്ടുണ്ട്. ഒരു ഗ്ലാസ് ചൂടാക്കിയ ഒലിവ് ഓയിലും ഒരു ഗ്ലാസ് ആപ്പിൾ വിനിഗറും ബിയറിൽ മിക്സ് ചെയ്ത് ഈ മിശ്രിതം നഖങ്ങളിൽ പുരട്ടണം. ആഴ്ചയിൽ രണ്ടുവണ ഇങ്ങനെ ചെയ്താൽ നഖം ആരോഗ്യമുള്ളതും ഭംഗിയുള്ളതുമാകും.

നഖങ്ങളെ തിളക്കമുള്ളതാക്കാൻ നാരങ്ങനീരിന് സാധിക്കും. മാത്രമല്ല പൊടി, മലിനീകരണം, കറകൾ എന്നിവയിൽ നിന്ന് നഖങ്ങളെ സംരക്ഷിക്കുന്നതിനും ഇത് മികച്ചതാണ്. നാരങ്ങ വെള്ളത്തിൽ കൈകൾ കുറച്ചു നേരം മുക്കിവയ്ക്കുക. അതിനുശേഷം ചെറുനാരങ്ങാനീരിൽ കുറച്ച് വിനാഗിരിയും ചൂടു വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്ത് നഖങ്ങളിൽ ബ്രഷ് ചെയ്യുക. കുറച്ച് സമയത്തിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കൈ കഴുകുക. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യണം.

നഖത്തിന്റെ മ‌‌ഞ്ഞ നിറം ഒഴിവാക്കാൻ തൈരും ഗ്ലിസറിനും ചേർത്ത മിശ്രിതം ഏറ്റവും മികച്ചതാണ്. ഇത് പുരട്ടി 15 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി കളയണം.


Health ⏭️

Back to top button