NEWS

സ്റ്റേഷൻ നവീകരിക്കാൻ ചെലവഴിക്കുന്നത് കോടികൾ, പക്ഷേ യാത്രക്കാർക്ക് വേണ്ടത് പ്ലാറ്റ്ഫോമിനു മേൽക്കൂര


പുനലൂർ ∙ പുനലൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ ആവശ്യത്തിന് മേൽക്കൂരയില്ലാത്തത് യാത്രക്കാർക്ക് ദുരിതമാകുന്നു. നിലവിൽ രണ്ട് ചെറിയ മേൽക്കൂരകൾ മാത്രമാണ് രണ്ടാം പ്ലാറ്റ്‌ഫോമിൽ യാത്രക്കാർക്ക് ആശ്രയമായുള്ളത്. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി പുനർനിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്ന പുനലൂർ റെയിൽവേ സ്റ്റേഷനിലാണ് യാത്രക്കാർ വെയിലും മഴയുമേറ്റ് ട്രെയിനിൽ കയറുകയും ഇറങ്ങുകയും ചെയ്യേണ്ട സ്ഥിതിയുള്ളത്. വയോധികർ, കുട്ടികൾ, സ്ത്രീകൾ, രോഗികൾ എന്നിവരുൾപ്പെടെയുള്ള യാത്രക്കാരെയാണ് മേൽക്കൂരയുടെ അഭാവം ഏറ്റവും കൂടുതൽ ബാധിക്കുന്നത്.ഒന്ന്, രണ്ട് നമ്പർ പ്ലാറ്റ്‌ഫോമുകളിൽ പൂർണമായും മേൽക്കൂര നിർമിക്കുന്നതിന് പദ്ധതി നിലവിലുണ്ടെങ്കിലും ഇതുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ ഇതുവരെ ആരംഭിച്ചിട്ടില്ല. സ്റ്റേഷന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ പ്ലാറ്റ്‌ഫോം മേൽക്കൂര നിർമാണവും അടിയന്തരമായി തുടങ്ങണമെന്നാണ് യാത്രക്കാരുടെ ആവശ്യം.


Fashion ⏭️

Back to top button