AUTO
ആദ്യ പെട്രോൾ കാർ മുതൽ റോൾസ് റോയ്സ് സ്പെക്ടർ വരെ; ഇത് വാഹനപ്രേമികളുടെ തീർത്ഥാടന കേന്ദ്രം

കാലം മാറിയാലും തിളക്കം കുറയാത്ത ചിലതുണ്ട്… പ്രത്യേകിച്ച് വാഹനങ്ങളുടെ ലോകത്ത്! എൻജിൻ ഇരമ്പലുകളുടെയും ഡിസൈൻ വിപ്ലവങ്ങളുടെയും ചരിത്രം വഴിമാറിയ, അപൂർവ്വ വാഹനങ്ങളുടെ ഒരു വമ്പൻ ശേഖരത്തിലൂടെയാണ് നമ്മൾ ഇന്ന് നടക്കാൻ പോകുന്നത്. കോയമ്പത്തൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന, വാഹനപ്രേമികളുടെ തീർത്ഥാടനകേന്ദ്രമായ ജി ഡി കാർ മ്യൂസിയം!ചരിത്രം കുറിച്ച ബെൻസും വിന്റേജ് അദ്ഭുതങ്ങളുംലോകത്തിലെ ആദ്യത്തെ പെട്രോൾ കാറായ 1886-ലെ ബെൻസ് പേറ്റന്റ് മോട്ടോർ വാഗണിന്റെ അതീവ മനോഹരമായ ഒരു റീക്രിയേഷനാണ് മ്യൂസിയത്തിൽ നമ്മളെ സ്വീകരിക്കുന്നത്. കാൾ ബെൻസിന്റെ ഭാര്യ ബെർത്താ ബെൻസ് അക്കാലത്ത് മക്കളുമായി ഈ വണ്ടിയിൽ നടത്തിയ ആ ധീരമായ ആദ്യ യാത്രയാണ് കാറുകളുടെ ചരിത്രം തന്നെ മാറ്റിമറിച്ചത്. ഇതിനടുത്തായി ജി.ഡി. നായിഡുവിന്റെ ആദ്യ മോട്ടർസൈക്കിളായ ‘റുഡ്ജ് മൾട്ടിയും’ പ്രൗഢിയോടെ ഇവിടുണ്ട്.ഐക്കണിക് ബഗ്ഗുകളും കുഞ്ഞൻ മൈക്രോ കാറുകളുംമുന്നോട്ട് നടക്കുമ്പോൾ ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഐക്കണിക് മോഡലായ വോൾക്‌സ്‌വാഗൻ ബീറ്റിൽ നമ്മെ വരവേൽക്കും. റൗണ്ട് ഹെഡ്‌ലാമ്പുകളുള്ള ‘ഹെർബി’ തീമിലുള്ള ആ ക്യൂട്ട് ബഗ്ഗ് കാറിനൊപ്പം ബ്രിട്ടീഷ് ഐക്കണിക് കാറായ മിനിയും, ഇറ്റലിയുടെ ഫിയറ്റ് 500-ഉം കാണാം. സാധാരണക്കാർക്ക് ഏറ്റവും മികച്ച യാത്രാനുഭവം നൽകാൻ പാകത്തിന് ഫ്രഞ്ചുകാർ രൂപകൽപ്പന ചെയ്ത സിട്രോൺ, പ്യൂഷോ കാറുകളും ഇവിടെയുണ്ട്.
Sports ⏭️


