അൽപ്പം കറിവേപ്പില മതി, നര മാറി മുടി മൂന്നിരട്ടി വേഗത്തിൽ വളരും; മാസങ്ങളോളം നര വരില്ല

പ്രതീകാത്മക ചിത്രം
സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്നമാണ് നരച്ച മുടി. പ്രായം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായി ഉണ്ടാകുന്നതാണ് നര എങ്കിലും പലരും ഇതിനെ ഒരു സൗന്ദര്യപ്രശ്നമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ കടകളിൽ ലഭിക്കുന്ന കെമിക്കലുകൾ ധാരാളം അടങ്ങിയ ഹെയർ ഡൈയാണ് ഭൂരിഭാഗംപേരും ഉപയോഗിക്കുന്നത്.
എന്നാൽ, ഇത് പിന്നീട് വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരം പതിവ് പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ വരാതിരിക്കാനും വീട്ടിൽ തന്നെ പ്രകൃതിദത്തമായി മുടി കറുപ്പിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
വെളിച്ചെണ്ണ – മൂന്ന് ടേബിൾസ്‌പൂൺ
കറിവേപ്പില – ഒരു പിടി
തയ്യാറാക്കുന്ന വിധം
ഇരുമ്പ് ചീനച്ചട്ടിയെടുത്ത് അതിലേക്ക് കറിവേപ്പിലയിട്ട് കറുപ്പ് നിറമാകുന്നതുവരെ ചൂടാക്കുക. ചൂടാറുമ്പോൾ പൊടിച്ചെടുക്കണം. ശേഷം ഇരുമ്പ് പാത്രത്തിൽ കറിവേപ്പില പൊടിച്ചതും വെളിച്ചെണ്ണയും ചേർത്ത് ഡൈ രൂപത്തിലാക്കുക. ശേഷം ഒന്നോ രണ്ടോ മണിക്കൂർ അടച്ചുവയ്‌ക്കണം. കൂടുതൽ സമയം വയ്‌ക്കുന്നതും നല്ലതാണ്.
ഉപയോഗിക്കേണ്ട വിധം
ശിരോചർമം മുതൽ മുടിയുടെ അറ്റം വരെ തേച്ച് നന്നായി മസാജ് ചെയ്‌ത് ഒരു മണിക്കൂർ വയ്‌ക്കണം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് വേണം കഴുകി കളയാൻ. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്. ക്രമേണ ഉപയോഗം കുറയ്‌ക്കാവുന്നതാണ്. ദീർഘനാൾ ഉപയോഗിക്കുന്നതിലൂടെ നര വരുന്നത് മാസങ്ങളോളം തടയാൻ ഈ ഡൈ കൊണ്ട് സാധിക്കും. കറിവേപ്പിലയ്‌ക്ക് മുടി വളർച്ച കൂട്ടാനും നര മാറ്റാനുമുള്ള കഴിവുണ്ട്.
English Summary
The article addresses grey hair, a common aesthetic concern driving many to use chemical dyes with potential side effects. It suggests a natural home remedy using curry leaves and coconut oil. This mixture, applied regularly, is claimed to naturally blacken hair, prevent further greying for months, reduce hair loss, and promote healthy hair growth without chemicals.
RELATED TOPICS: CURRY LEAVES FOR HAIR GROWTH, CURRY LEAVES FOR GREY HAIR, NATURAL HAIR GROWTH TIPS, GREY HAIR REMEDY, CURRY LEAVES HAIR BENEFITS
Health ⏭️


