AUTO
മൈക്കിൾ ഷൂമാക്കറെ ഓർമ്മിപ്പിച്ച് ചൈനീസ് ഇവി; ഭിത്തിയിലൂടെ ഓടി, മേൽക്കൂരയിലൂടെ മറിഞ്ഞ് വോയ പാഷൻ എസ്!

അമ്പരപ്പിക്കുന്ന ഫീച്ചറുകളും വിലക്കുറവും കൊണ്ട് മാത്രമല്ല സാഹസിക പ്രകടനങ്ങള്‍കൊണ്ടും ലോകത്തിന്റെ ശ്രദ്ധ നേടുകയാണ് ചൈനയില്‍ നിന്നുള്ള വൈദ്യുത കാര്‍ നിര്‍മാതാക്കള്‍. ലോകത്തെ ഏറ്റവും വേഗമേറിയ ഇലക്ട്രിക് പ്രൊഡക്ഷന്‍ കാറെന്ന റെക്കോർഡ് മണിക്കൂറില്‍ 496.22 കിലോമീറ്റര്‍ വേഗത്തില്‍ പറന്നുകൊണ്ട് ബിവൈഡി യാങ്വാങ് യു9 സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ 360 ഡിഗ്രി ടണല്‍ ലൂപ്പ് സ്റ്റണ്ട് നടത്തിക്കൊണ്ട് ഡോങ്ഫെങ്ങിന്റെ ഉടമസ്ഥതയിലുള്ള വോയ ഞെട്ടിക്കുന്നത്. ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കിള്‍ ഷൂമാക്കറാണ് 2010ല്‍ മെഴ്സിഡീസ് ബെന്‍സിന്റെ പരസ്യത്തില്‍ ആദ്യമായി തുരങ്കത്തിലൂടെ 360 ഡിഗ്രി ലൂപ്പ് നടത്തി ലോകത്തെ ഞെട്ടിച്ചത്. ആ വിഖ്യാതമായ തുരങ്കത്തിലൂടെയുള്ള 360 ഡിഗ്രി മറിഞ്ഞുള്ള പ്രകടനമാണ് വോയ പാഷന് എസ് ഇലക്ട്രിക്ക് എസ്യുവി ഒരിക്കല്‍ കൂടി അവതരിപ്പിച്ച് കയ്യടി നേടുന്നത്. പാഷന് എസ് 360 ഡിഗ്രി ലൂപ്പ് പൂര്‍ത്തിയാക്കുന്നതിന്റെ വിഡിയോ ഡോങ്ഫെങ് തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ചൈനയിലെ വുഹാനിലെ അടച്ചിട്ട പ്രത്യേക പരീക്ഷണ ടണലിലാണ് ഈ സാഹസിക പ്രകടനം ചിത്രീകരിച്ചത്. യാതൊരുവിധ മോഡിഫിക്കേഷനുകളോ ഭാരക്കുറവോ വരുത്താത്ത വിപണിയിലിറങ്ങുന്ന സാധാരണ പ്രൊഡക്ഷന്‍ മോഡല്‍ തന്നെയാണ് ഈ സാഹസിക പ്രകടനത്തിന് ഉപയോഗിച്ചതെന്നാണ് കമ്പനി അറിയിക്കുന്നത്. വാഹനത്തിന്റെ വേഗത്തില്‍ മണിക്കൂറില്‍ മൂന്നു മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെ നേരിയ കുറവുണ്ടായാല്‍ പോലും ഗ്രിപ്പ് നഷ്ടപ്പെട്ട് വാഹനം താഴേക്ക് പതിക്കാന്‍ സാധ്യതയുണ്ടെന്ന് എന്‍ജിനീയര്‍മാര്‍ വ്യക്തമാക്കുന്നുണ്ട്. കമ്പനി സമ്പൂര്‍ണ വിജയം അവകാശപ്പെടുമ്പോഴും ഒന്നിലേറെ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ലക്ഷ്യം കണ്ടതെന്ന സൂചന നല്‍കുന്നതാണ് ടണല്‍ സീലിങിലെ ടയര്പാടുകളെന്ന വാദവും ഉയരുന്നുണ്ട്. ആദ്യ ശ്രമങ്ങളിലൊന്നില് നിയന്ത്രണം നഷ്ടമായ കാര്‍ തുരങ്കത്തിന്റെ മേല്‍ക്കൂരയില്‍ നിന്നും താഴേക്കു വീഴുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്. വോയ പാഷന് എസ്
Sports ⏭️


