AUTO
എണ്ണക്കറുപ്പിൽ ഏഴഴകോടെ ടൊയോട്ട ഹൈറൈഡർ ‘എയറോ ബ്ലാക്ക്’ എഡിഷൻ എത്തി

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ എസ്‌യുവിയുടെ എയറോ ബ്ലാക്ക് എഡിഷന്‍ ഇന്ത്യയിലെത്തി. കൂടുതല്‍ സ്‌പോര്‍ട്ടിയും സ്‌റ്റൈലിഷുമായ ലുക്ക് ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ടൊയോട്ട അര്‍ബന്‍ ക്രൂസര്‍ എസ്‌യുവിയുടെ സ്‌പെഷല്‍ എഡിഷന്‍ എത്തിച്ചിരിക്കുന്നത്. പരിമിതമായ കാലയളവില്‍ സ്റ്റോക്ക് തീരുന്നതു വരെ മാത്രമാവും വില്‍പനയെന്നാണ് ടൊയോട്ട അറിയിച്ചിരിക്കുന്നത്. മാറ്റങ്ങള്‍ പുറംമോടിയില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നു. എന്‍ജിന്‍ അടക്കമുള്ള പ്രധാന യന്ത്രഭാഗങ്ങളില്‍ മാറ്റമില്ല. അധിക തുക നല്‍കി ഡീലര്‍ തലത്തിലുള്ള ഓള്‍ ബ്ലാക്ക് പാക്കേജ് തെരഞ്ഞെടുക്കാനും ഈ ലിമിറ്റഡ് എഡിഷന്‍ സ്വന്തമാക്കുന്നവര്‍ക്ക് അവസരമുണ്ട്. പ്രത്യേക സ്റ്റൈലിങ് പാക്കേജിന് 31,999 രൂപയാണ് അധികം നല്‍കേണ്ടി വരിക. ഹൈറൈഡറിന്റെ ജി, വി വകഭേദങ്ങളിലെ മിഡ്‌നൈറ്റ് ബ്ലാക്ക് നിറമുള്ള വകഭേദങ്ങളില്‍ ഈ സ്‌പെഷല്‍ എഡിഷന്‍ ലഭ്യമാണ്. ജി(ഒ)ക്ക് 15.19 ലക്ഷം രൂപയും വി പതിപ്പിന് 16.74 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. 2022ല്‍ ഇന്ത്യന്‍ വിപണിയിലെത്തിയ അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍ ഇതിനകം തന്നെ രണ്ടു ലക്ഷം യൂണിറ്റ് വില്‍പന പിന്നിട്ട മോഡലാണ്. സ്‌ട്രോങ് ഹൈബ്രിഡ്, നിയോ ഡ്രൈവ് എന്നീ രണ്ട് പ്രധാന പവര്‍ട്രെയിന്‍ ഓപ്ഷനുകളിലാണ് ഈ എസ്‌യുവി എത്തുന്നത്. സെല്‍ഫ് ചാര്‍ജിങ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലാണ് അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറിന്റെ സ്‌ട്രോങ് ഹൈബ്രിഡ് പതിപ്പ് പ്രവര്‍ത്തിക്കുന്നത്. ഈ മോഡലിന് ലീറ്ററിന് 27.97 കിലോമീറ്ററാണ് ടൊയോട്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഇരട്ട എല്‍ഇഡി ഡിആര്‍എല്ലുകള്‍, 17 ഇഞ്ച് അലോയ് വീല്‍, വെന്റിലേറ്റഡ് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, 9 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ് ചാര്‍ജിങ്, ആംബിയന്റ് ലൈറ്റിങ്, 360 ഡിഗ്രി ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. നിലവിലെ എന്‍ജിനിലും പവര്‍ട്രെയിനുകളിലും യാതൊരു മാറ്റവുമില്ലാതെ കൂടുതല്‍ ആകര്‍ഷകമായ ലുക്ക് ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരമാണ് ടൊയോട്ടയുടെ എയറോ ബ്ലാക്ക് എഡിന്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷവും ഹൈറൈഡറിനായി ടൊയോട്ട സമാനമായ എയറോ എഡിഷന്‍ സ്‌റ്റൈലിങ് കിറ്റ് വിപണിയിലെത്തിച്ചിരുന്നു.
Sports ⏭️


