AUTO
‘റെന്റ് എ കാർ’ എടുക്കുമ്പോൾ കെണിയിൽ വീഴരുതേ..!

വിദേശത്തുനിന്നു നാട്ടിൽ ലീവിന് വരുമ്പോൾ യാത്രകൾക്കായി ‘റെന്റ് എ കാർ’ എടുക്കുന്നവരുണ്ട്. ഒന്നോ രണ്ടോ മാസത്തേക്കുള്ള ഉപയോഗത്തിനായി വീട്ടിൽ കാർ വാങ്ങിയിടുന്നതിലും നല്ലത് റെന്റ് എ കാറുകളാണ്. മാസങ്ങളോളം ഉപയോഗിക്കാതെ കിടന്നു വാഹനം തകരാറായി പോകുന്നതിലും ഭേദമാണിത്. എന്നാൽ പലരും റെന്റ് എ കാർ ബിസിനസ്സിന്റെ മറവിൽ അനധികൃതമായി കാർ വാടകയ്ക്കു കൊടുക്കുന്നവരുണ്ട്. എന്തെങ്കിലും നിയമക്കുരുക്കിൽ അകപ്പെട്ടാൽ, തിരികെ പോകുന്നതുതന്നെ മുടങ്ങിപ്പോകാം. ജോലിയേയും ബാധിക്കും. കാർ റെന്റിന് എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കെണിയിൽ വീഴാതെ സൂക്ഷിക്കാം. വ്യാജനെ തിരിച്ചറിയുകവാടകയ്‌ക്കെടുക്കുന്ന വാഹനങ്ങൾ നിയമപ്രകാരമുള്ളതാണെന്ന് ഉറപ്പാക്കുക. വ്യാജ ‘റെന്റ് എ കാർ’ കെണിയിൽ വീഴരുത്!വ്യക്തിഗത ആവശ്യങ്ങൾക്കോ യാത്രകൾക്കോ വേണ്ടി സ്വകാര്യ വാഹനങ്ങൾ (White Board) അനധികൃതമായി വാടകയ്‌ക്ക് നൽകുന്നതും എടുക്കുന്നതും മോട്ടോർ വാഹന നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്. ‘റെന്റ് എ ക്യാബ്’ (Rent a Cab) ലൈസൻസുള്ള കറുത്ത ബോർഡിൽ മഞ്ഞ അക്ഷരങ്ങളുള്ള (Black Board with Yellow Letters) ഔദ്യോഗിക വാഹനങ്ങൾ മാത്രമേ വാടകയ്ക്ക് ഉപയോഗിക്കാൻ അനുവാദമുള്ളൂ.∙ അനധികൃതവും അനഭിലഷണീയവുമായ പ്രവർത്തനങ്ങൾ: സ്വകാര്യ വാഹനങ്ങൾ വാടകയ്‌ക്ക് നൽകുന്നത് പലപ്പോഴും ലഹരിക്കടത്ത്, ക്രിമിനൽ പ്രവർത്തനങ്ങൾ തുടങ്ങിയ നിയമവിരുദ്ധ കാര്യങ്ങൾക്ക് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്.∙ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല: സ്വകാര്യ വാഹനങ്ങൾ വാടകയ്‌ക്ക് ഓടിച്ച് അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് കമ്പനികൾ പൂർണ്ണമായും ക്ലെയിം നിരസിക്കും. ഉണ്ടാകുന്ന എല്ലാ സാമ്പത്തിക ബാധ്യതകളും വാഹനം ഓടിച്ചയാൾ തന്നെ വഹിക്കേണ്ടി വരും.
Sports ⏭️


