NEWS
പള്ളിയിൽ പ്രാർഥനയ്‌ക്കെത്തിയവരെ ‘വട്ടംചുറ്റിച്ച്’ മോഷ്ടാവ്; ‘എല്ലാം കണ്ട് ഭിത്തിയിലെ സൂപ്പർമാൻ’, നാട്ടുകാരുടെ നീക്കത്തിൽ പ്രതി കുടുങ്ങി

ദമാസ്കസ് (സിറിയ)∙ പള്ളിയിൽ പ്രാർഥനയ്‌ക്കെത്തിയവരുടെ ചെരുപ്പുകൾ മോഷ്ടിച്ച് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചയാൾ ക്യാമറയിൽ കുടുങ്ങി. സിറിയൻ തലസ്ഥാനമായ ദമാസ്കസിലെ അൽ മിദാൻ മേഖലയിലെ പള്ളിയിലാണ് അപൂർവ സംഭവം നടന്നതെന്ന് റിപ്പോർട്ട്.പള്ളിയുടെ പുറത്തുവച്ചിരുന്ന ഒട്ടേറെയാളുകളുടെ ചെരുപ്പുകൾ എടുത്ത ശേഷം ഇയാൾ ഇട്ടിരുന്ന പാന്റ്സിനുള്ളിൽ ഒളിപ്പിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞത്. മോഷണത്തിന്റെ വ്യത്യസ്തമായ രീതി സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ വലിയ ചർച്ചയായിട്ടുണ്ട്. സംഭവത്തിൽ നിരവധി പേരാണ് പരിഹാസവും അമർഷവും രേഖപ്പെടുത്തി രംഗത്തെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ പിന്നീട് സംശയകരമായ സാഹചര്യത്തിൽ കണ്ട പ്രതിയെ പിടികൂടി പൊലീസിന് കൈമാറി.
Fashion ⏭️




