LIFESTYLE

ചൂടിൽ നിന്ന് രക്ഷപ്പെടാൻ ‘കുമ്പളങ്ങ നൈറ്റ്സ്’! ഒടുവിൽ പൊട്ടിത്തെറി; ട്രെൻഡിന് പിന്നാലെ പോയവർക്ക് കിട്ടിയത് ‘വമ്പൻ പണി’


വേനൽച്ചൂട് കടുക്കുമ്പോൾ തണുപ്പേകാൻ എസിക്കും കൂളറിനും പകരമായി പ്രകൃതിദത്തമായ വഴികൾ തേടുന്നത് ആളുകളുടെ പതിവാണ്. ഇത്തരത്തിൽ ചൈനയിൽ അടുത്തിടെ തരംഗമായ ഒരു നുറുങ്ങുവിദ്യമൂലം പലർക്കും സംഭവിച്ചത് ‘ദുർഗന്ധം വമിക്കുന്ന’ ദുരന്തമാണ്. കൊടുംചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ ഭീമൻ കുമ്പളങ്ങയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന രീതിയാണ് ഇപ്പോൾ ചൈനയിലെ സമൂഹമാധ്യമത്തിൽ ചർച്ചയാകുന്നത്. എന്നാൽ, രാത്രിയിൽ കെട്ടിപ്പിടിച്ചു കിടന്ന കുമ്പളങ്ങ മുറിക്കുള്ളിൽ വച്ച് പൊട്ടിത്തെറിച്ച് കിടക്കയും മുറിയും അഴുക്കുചാലുപോലെ ദുർഗന്ധം പരന്ന അനുഭവങ്ങളാണ് പലരും പങ്കുവയ്ക്കുന്നത്.ചൈനയിലെ കഠിന വേനലും തണുപ്പിക്കൽ രീതികളുംചൈനയിൽ വേനൽക്കാലത്ത്, പ്രത്യേകിച്ച് സിചുവാൻ, ഹുബെയ് തുടങ്ങിയ പ്രവിശ്യകളിൽ അന്തരീക്ഷ താപനില അസഹനീയമാകാറുണ്ട്. പരമ്പരാഗത ചൈനീസ് വീടുകളിലും അപ്പാർട്മെന്റുകളിലും എസി മണിക്കൂറുകളോളം പ്രവർത്തിപ്പിക്കുന്നത് കനത്ത വൈദ്യുതി ബില്ലിന് കാരണമാകുന്നു. മാത്രവുമല്ല, എസിയിൽ നിന്നുള്ള തണുത്ത കാറ്റ് സ്ഥിരമായി അടിക്കുന്നത് ജലദോഷത്തിനും ശരീരവേദനയ്ക്കും കാരണമാകുന്നു. ഇതോടെയാണ് പണച്ചെലവില്ലാത്തതും പ്രകൃതിദത്തവുമായ പരമ്പരാഗത തണുപ്പിക്കൽ രീതികളിലേക്ക് ആളുകൾ വ്യാപകമായി തിരിഞ്ഞത്.ദുരനുഭവങ്ങൾ‘സിചുവാൻ ഡെയ്‌ലി’ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നിരവധി രാത്രികൾ കുമ്പളങ്ങയെ കെട്ടിപ്പിടിച്ച് ഉറങ്ങിയവർക്കാണ് അപ്രതീക്ഷിതമായി ഈ ദുരന്തം നേരിടേണ്ടി വന്നത്.‘രാത്രി ഉറക്കത്തിനിടയിലാണ് അത് പൊട്ടിത്തെറിച്ചത്. പെട്ടെന്ന് മുറിയിലാകെ അസഹനീയമായ ദുർഗന്ധം പരന്നു. അഴുക്കുചാൽ പൊട്ടിയത് പോലെയായിരുന്നു ആ ദുർഗന്ധം’, ഒരു സമൂഹമാധ്യമ ഉപയോക്താവ് പറഞ്ഞു.


Cinema ⏭️

Back to top button