BUSINESS
കരുത്തോടെ വൈദ്യുത ഗ്രിഡുകൾ; ലോകത്തെ ഞെട്ടിച്ച് ഇന്ത്യയുടെ കൽക്കരി വിപ്ലവം, ഊർജ്ജ സുരക്ഷയിലേക്ക് വൻ കുതിപ്പ്

ലോകത്തെ ഏറ്റവും വലിയ കൽക്കരി അധിഷ്ഠിത ഊർജ്ജോൽപ്പാദന ശേഷി വികസിപ്പിക്കുന്ന രാജ്യമായി ഇന്ത്യ. കഴിഞ്ഞ വർഷം, പ്രതിവർഷം 638 ദശലക്ഷം മെട്രിക് ടൺ പുതിയ ശേഷിയാണ് ഇന്ത്യ ആർജ്ജിച്ചത്. പ്ലാൻ ചെയ്ത 329 ദശലക്ഷം ടണ്ണിൽ നിന്നുള്ള വലിയൊരു കുതിച്ചുചാട്ടമാണിത്. റോയിട്ടേഴ്സ് ഉദ്ധരിച്ച ‘ഗ്ലോബൽ എനർജി മോണിറ്ററി’ൽ നിന്നുള്ളതാണ് ഈ കണക്കുകൾ. ഇന്ത്യയിലെ സാധാരണക്കാർക്ക് അടക്കം പലവിധ നേട്ടങ്ങളാണ് കൽക്കരിയിലൂടെ ലഭിക്കുന്നത്എന്തു കൊണ്ട് കൽക്കരി?2026-27 സാമ്പത്തി വർഷത്തിൽ മൊത്തം 1.15 ശതകോടി ടൺ ഉല്പാദനമാണ് രാജ്യം ലക്ഷ്യമിടുന്നത്. പുനരുപയോഗ ഊർജ്ജ ഉൽപ്പാദനം എക്കാലത്തെയും ഉയർന്ന നിരക്കിൽ എത്തിയിട്ടും, വേനൽക്കാലത്തെ ഉയർന്ന വൈദ്യുതി ഡിമാൻഡും, വ്യാവസായിക വളർച്ചയും കണക്കിലെടുക്കുമ്പോൾ ഗ്രിഡിന്റെ സുസ്ഥിരത നിലനിർത്താൻ തെർമൽ പവർ അത്യാവശ്യമാണ്. വൻതോതിലുള്ള കൽക്കരി ഉല്പാദനം, രാജ്യത്ത് വൈദ്യുതി തടസ്സങ്ങൾ ഒഴിവാക്കുന്നതിനും, ഇലക്ട്രിസിറ്റി നിരക്കിലുണ്ടാകുന്ന പെട്ടെന്നുള്ള വർദ്ധന നിയന്ത്രിക്കുന്നതിനും, നഗരങ്ങളിലെ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ സംരക്ഷിക്കുന്നതിനും സഹായകമാണ്.കൽക്കരി – നേട്ടങ്ങൾ ഇങ്ങനെസൗരോർജ്ജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ്ജ പദ്ധതികൾ വേഗത്തിൽ വികസിക്കുന്നുണ്ടെങ്കിലും, കടുത്ത വേനൽക്കാലത്തും വ്യവസായങ്ങൾക്ക് തടസ്സമില്ലാതെ വൈദ്യുതി നൽകാൻ കൽക്കരി അത്യന്താപേക്ഷിതമാണ്.ആഭ്യന്തരതലത്തിൽ കൽക്കരി ഉല്പാദനം കൂട്ടുന്നത് വഴി വിദേശത്തുനിന്നുള്ള ചെലവേറിയ ഇറക്കുമതി കുറയ്ക്കാനാകും. ഇത് രാജ്യത്തുടനീളം വലിയ വൈദ്യുതി മുടക്കം ഒഴിവാക്കാനും സഹായിക്കും. മാത്രവുമല്ല, പെട്ടെന്ന് വൈദ്യുതി നിരക്ക് വർദ്ധിക്കുന്നത് തടഞ്ഞ്, സാധാരണക്കാരായ കുടുംബങ്ങളുടെ പ്രതിമാസ ബജറ്റ് താളം തെറ്റാതെ സംരക്ഷിക്കാനും ഉയർന്ന കൽക്കരി ഉല്പാദനം സഹായകമാകും.ഇറക്കുമതി ചെയ്യുന്ന കൽക്കരി ഉപയോഗിച്ച് മാത്രം പ്രവർത്തിച്ചിരുന്ന പല തെർമൽ പവർ പ്ലാന്റുകളും ഇപ്പോൾ ഘട്ടം ഘട്ടമായി ഇന്ത്യയിലെ ആഭ്യന്തര കൽക്കരി ഉപയോഗിക്കാൻ തക്കവണ്ണം മാറ്റിസ്ഥാപിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് വൻ തുക നൽകി കൽക്കരി വാങ്ങുന്നത് ഒഴിവാകുന്നതോടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ചോർന്നുപോകുന്നത് തടയാൻ സാധിക്കുന്നു.ഗ്രിഡ് സുരക്ഷയാണ് മറ്റൊരു നേട്ടം. വെയിൽ ഇല്ലാത്ത സമയങ്ങളിലോ, കാറ്റില്ലാത്തപ്പോഴോ സൗരോർജ്ജവും, കാറ്റാടിയന്ത്രങ്ങളും വഴി നിർണ്ണായക സമയങ്ങളിൽ ലഭിക്കാതെ പോകുന്ന വൈദ്യുതിയുടെ കുറവ് നികത്താൻ കൽക്കരി നിലയങ്ങളിലൂടെ ഉല്പാദിപ്പിക്കപ്പെടുന്ന തെർമൽ പവറിന് സാധിക്കും.വേഗത്തിൽ വളരുന്ന ഊർജ്ജ ആവശ്യകത പൂർത്തീകരിക്കുന്നതിനായി നിലവിലുള്ള എല്ലാ ഊർജ്ജ സ്രോതസ്സുകളെയും പ്രയോജനപ്പെടുത്തുന്നതാണ് ചൈനയുടെ രീതി. ഇതിന് സമാനമായ ഊർജ്ജ സുരക്ഷാ സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നത്.കൽക്കരി ഉല്പാദനം – ഇന്ത്യയുടെ പദ്ധതികൾനടപ്പ് സാമ്പത്തിക വർഷത്തിൽ 1.15 ശതകോടി മെട്രിക് ടൺ, 2026-27 സാമ്പത്തിക വർഷത്തിൽ 1.5 ശതകോടി മെട്രിക് ടൺ എന്നിങ്ങനെ ആഭ്യന്തരതലത്തിൽ കൽക്കരി ഉല്പാദനം ഉയർത്താനും ഇന്ത്യ പദ്ധതിയിടുന്നു. എന്നാൽ, ആഗോളതലത്തിൽ കഴിഞ്ഞ വർഷം ആസൂത്രണം ചെയ്ത പുതിയ കൽക്കരി ഖനികളുടെ അളവ് ഏകദേശം 40% കുറഞ്ഞ് പ്രതിവർഷം 113 ദശലക്ഷം ടണ്ണായി താഴ്ന്നുവെന്ന് ഗ്ലോബൽ എനർജി മോണിറ്റർ ചൂണ്ടിക്കാട്ടുന്നുമുണ്ട്.അടുത്ത രണ്ട് പതിറ്റാണ്ടുകളിലും ഇന്ത്യയുടെ ഊർജ്ജ സംവിധാനത്തിന്റെ പ്രധാന ഘടകമായി കൽക്കരി തുടരുമെന്ന് നീതി ആയോഗ് അംഗം രാജ്നാഥ് റാം മുമ്പ് വിലയിരുത്തിയിരുന്നു. ചൈനയ്ക്ക് ശേഷം ലോകത്തെ രണ്ടാമത്തെ വലിയ കൽക്കരി ഇറക്കുമതി രാജ്യവും, ഉപഭോക്താവുമാണ് ഇന്ത്യ.ഉയർന്ന ആഭ്യന്തര ഉൽപ്പാദനവും പുനരുപയോഗ ഊർജ്ജ നിലയങ്ങളുടെ വർദ്ധനവുമാണ് ആഭ്യന്തര അടിസ്ഥാനത്തിലുള്ള കൽക്കരിയിലേക്കുള്ള ഈ മാറ്റത്തിന് പ്രധാന കാരണമായത്. കൽക്കരി ഇറക്കുമതി വെട്ടിക്കുറയ്ക്കുക എന്നത് ഇന്ത്യയുടെ ഒരു പ്രധാന ലക്ഷ്യമാണ്. കഴിഞ്ഞ മാസങ്ങളിൽ ഈ ശ്രമത്തിൽ രാജ്യം വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്.
Read News


