HEALTH

ദിവസവും 20 മിനിറ്റ് നടന്നാൽ തലച്ചോറിൽ ഉണ്ടാകുന്ന മാറ്റമിതാണ്!


വ്യായാമം പേശികൾക്കും ഹൃദയത്തിനും മാത്രമല്ല, തലച്ചോറിന്റെ ആരോഗ്യത്തിനും ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിലൊന്നാണ്. ദിവസവും വെറും 20 മിനിറ്റ് വേഗത്തിൽ നടക്കുന്നത് (Brisk Walking) മാനസികാരോഗ്യത്തിലും മസ്തിഷ്ക പ്രവർത്തനങ്ങളിലും വലിയ മാറ്റങ്ങൾ വരുത്തുമെന്ന് ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജെറമി ലണ്ടൻ വ്യക്തമാക്കുന്നു.ശരീത്തിനുണ്ടാകുന്ന നേട്ടങ്ങൾവെറും 20 മിനിറ്റ് നടക്കുമ്പോൾ തന്നെ തലച്ചോറിലും ശരീരത്തിലും പോസിറ്റീവ് മാറ്റങ്ങൾ (Short-term Benefits) അനുഭവപ്പെട്ടു തുടങ്ങും.സ്ട്രെസ് ഹോർമോൺ കുറയ്ക്കുന്നു: നടന്ന് 1-2 മണിക്കൂറിനുള്ളിൽ ശരീരത്തിലെ കോർട്ടിസോളിന്റെ (Cortisol) അളവ് കുറയ്ക്കുന്നു. ശരീരത്തെ ശാന്തമായ അവസ്ഥയിലേക്ക് മാറ്റുന്നു. മനസ്സിൽ നിരന്തരം ഉണ്ടാകുന്ന നെഗറ്റീവ് ചിന്തകളെയും മാനസിക സമ്മർദ്ദങ്ങളെയും തടയാൻ സഹായിക്കുന്നു.നല്ല ഉറക്കവും മൂഡും: രാവിലെയും ഉച്ചയ്ക്കും ഇളം വെയിൽ കൊണ്ട് നടക്കുന്നത് ശരീരത്തിന്റെ ജൈവഘടികാരത്തെ (Circadian rhythm) ക്രമീകരിക്കാനും മൂഡ് മെച്ചപ്പെടുത്താനും സഹായിക്കും.ദീർഘകാല നേട്ടങ്ങൾ


Cinema ⏭️

Back to top button