AUTO
പ്രീമിയം ലൈഫ്സ്റ്റൈൽ പിക്കപ്പുമായി മഹീന്ദ്ര; സ്കോർപിയോ എൻ പിക്കപ്പിന്റെ ടീസർ വിഡിയോ

സ്കോർപിയോ എൻ പിക്കപ്പ് ട്രക്കിന്റെ ടീസർ വിഡിയോ പുറത്തുവിട്ട് മഹീന്ദ്ര. ഓഗസ്റ്റ് 14ന് വിപണിയിലെത്തുന്നതിന് മുന്നോടിയായാണ് പുതിയ പിക്കപ്പിന്റെ ടീസർ വിഡിയോ പുറത്തുവിട്ടത്. 2023-ൽ പ്രദർശിപ്പിച്ച ഗ്ലോബൽ പിക്കപ്പ് കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലാണ് ഇത്. 40 സെക്കൻഡ് വിഡിയോയിൽ വാഹനത്തിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ വിവരങ്ങളുണ്ട്.ഇന്റീരിയറിൽ പോർട്രെയ്റ്റ് ശൈലിയിലുള്ള വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, ലെവൽ-2 എഡിഎഎസ്, 360/540 ഡിഗ്രി ക്യാമറ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. എൻജിന്റെയും മറ്റു വിവരങ്ങളൊന്നും മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല. രണ്ടാം തലമുറ ഓൾ അലുമിനിയം എംഹോക്ക് ഡീസൽ എൻജിനായിരിക്കും വാഹനത്തിൽ. ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സ്. നാലു വീൽ ഡ്രൈവും നോർമൽ, ഗ്രാസ്–ഗ്രാവൽ–സ്നോ, മഡ്, സാന്റ് എന്നീ ഡ്രൈവ് മോഡുകളുമുണ്ട്. സ്കോർപിയോ എൻ എസ്യുവിയിൽ ഉപയോഗിക്കുന്ന എംസ്റ്റാലിയൻ 2 ലിറ്റർ ടർബോ പെട്രോൾ എൻജിനായിരിക്കും വാഹനത്തിൽ.സ്കോർപിയോ എൻ ബോഡി ഓൺ ഫ്രെയിം പ്ലാറ്റ്ഫോമിൽ, ലോഡ് ബെഡ് ഉൾക്കൊള്ളിക്കാൻ തക്കവിധം നീളം കൂട്ടിയാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഗ്ലോബൽ എൻസിഎപി, യൂറോ എൻസിഎപി ക്രാഷ് ടെസ്റ്റുകളിൽ 5-സ്റ്റാർ സുരക്ഷ ഉറപ്പാക്കുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം.
Sports ⏭️


