ഫേഷ്യലിന് പണം മുടക്കേണ്ട; വീട്ടിലെ ഈ മൂന്ന് സാധനങ്ങൾ മാത്രം മതി

പ്രതീകാത്മകചിത്രം
ചർമ്മസംരക്ഷണം എന്നത് ഒരുദിവസത്തെ പരിചരണം കൊണ്ട് മാത്രം പൂർത്തിയാകുന്ന കാര്യമല്ല. കാലാവസ്ഥയിലെ മാറ്റങ്ങൾ, പൊടി, അന്തരീക്ഷ മലിനീകരണം, സൂര്യപ്രകാശം എന്നിവയെല്ലാം ചർമ്മത്തിന്റെ സ്വാഭാവിക ഭംഗിയെയും ആരോഗ്യത്തെയും ബാധിക്കാം. അതിനാൽ ചർമ്മത്തിന് ആവശ്യമായ പരിചരണം കൃത്യമായി നൽകേണ്ടത് ഏറെ പ്രധാനമാണ്.
ചർമ്മത്തിന്റെ സ്വാഭാവിക തിളക്കത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വെയിലേറ്റുണ്ടാകുന്ന കരിവാളിപ്പ് അഥവാ സൺ ടാൻ. അതിനൊപ്പം ബ്ലാക്ക് ഹെഡ്സും മുഖത്തെ മങ്ങിയ നിറവുമെല്ലാം പലരെയും അലട്ടാറുണ്ട്. ഇവ അകറ്റാൻ ബ്യൂട്ടി പാർലറുകളിലെ വിവിധ ട്രീറ്റ്മെന്റുകളെ ആശ്രയിക്കുന്നവരാണ് പലരും. എന്നാൽ ഇവ ഒരു താൽക്കാലിക പരിഹാരം മാത്രമാണെന്ന് ഓർക്കുക. പ്രകൃതിദത്തമായ രീതിയിൽ തന്നെ ചർമ്മത്തെ സംരക്ഷിക്കാൻ കഴിയും. അതിന് വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം മതി.
ആവശ്യമായ സാധനങ്ങൾ
ഗോതമ്പ് പൊടി
മഞ്ഞൾപ്പൊടി
നാരങ്ങ
ആദ്യം ഒരു ടേബിൾ സ്പൂൺ ഗോതമ്പ് പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ നാരങ്ങാനീരും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. ഇനി മുഖം നല്ലപോലെ കഴുകിയശേഷം ഈ മിശ്രിതം പുരട്ടി അൽപസമയം ഉണങ്ങാൻ അനുവദിക്കണം. ശേഷം വെള്ളം ഉപയോഗിച്ച് മൃദ്യവായി മസാജ് ചെയ്യാം. എന്നിട്ട് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
ഈ ഉള്ളടക്കം പൊതുവായ അറിവിനും വിവരങ്ങൾക്കുമായി മാത്രമുള്ളതാണ്. ഇത് പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ ചികിത്സയ്ക്കോ പകരമല്ല. ചർമ്മവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ, സ്വയം ചികിത്സ നടത്തുന്നതിന് മുമ്പ് യോഗ്യതയുള്ള ഡോക്ടറുടെയോ ഡെർമറ്റോളജിസ്റ്റിന്റെയോ നിർദേശം തേടുക.
English Summary
The article emphasizes the importance of consistent skincare due to environmental impacts like pollution and sun exposure. It suggests a natural, homemade remedy to combat sun tan, blackheads, and dull skin. The solution involves applying a mixture of wheat flour, turmeric powder, and lemon juice to the face for improved skin health, offering an alternative to temporary salon treatments.
RELATED TOPICS: GLOWING SKIN, HOME SKIN CARE, NATURAL FACE PACK, REMOVE SUN TAN, SKIN CARE TIPS
Health ⏭️


